വിപണിയില്‍ ആശ്വാസറാലി, സെന്‍സെക്‌സ് 568 പോയ്ന്റ് ഉയര്‍ന്നു

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് മറ്റൊരു കേരള കമ്പനി കൂടി ലിസ്റ്റ് ചെയ്യപ്പെട്ട ദിനം

Update:2021-03-26 18:03 IST

രണ്ടുദിവസം ബുള്ളുകളുടെ കൈയിലായിരുന്ന ഓഹരി വിപണിയില്‍ ഇന്ന് ആശ്വാസറാലി. മെറ്റല്‍, ഫിനാന്‍ഷ്യല്‍, ഓട്ടോ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതോടെ സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. സെന്‍സെക്‌സ് 568 പോയ്ന്റ് അഥവാ 1.17 ശതമാനം ഉയര്‍ന്ന് 49,008 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 182.4 പോയ്ന്റ് അഥവാ 1.27 ശതമാനം ഉയര്‍ന്ന് 14,507ലും ക്ലോസ് ചെയ്തു.

കേരളത്തില്‍ നിന്നുള്ള ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ്, കല്യാണ്‍ ജൂവല്ലേഴ്‌സ് ഇന്ന് ലിസ്റ്റിംഗ് നടത്തി. ഇഷ്യു പ്രൈസ് 87 രൂപയായിരുന്ന കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഓഹരി ബി എസ് ഇയില്‍ 73.90 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. എന്‍ എസ് ഇയില്‍ 73.95 രൂപയക്കാണ് കല്യാണ്‍ ഓഹരി വ്യാപാരം തുടങ്ങിയത്. റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്നും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സില്‍ നിന്നും താരതമ്യേന മികച്ച സ്വീകരണമായിരുന്നു കല്യാണിന്റെ ഐ പി ഒയ്ക്ക് ലഭിച്ചത്. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ കല്യാണ്‍ ഓഹരി വില 81 രൂപവരെയെത്തിയിരുന്നു. 74.4 രൂപയാണ് കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരിയുടെ ഇന്നത്തെ ക്ലോസിംഗ് വില.

ഇന്ന് ലിസ്റ്റ് ചെയ്ത സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരിയുടെ വിലയും ഇഷ്യു പ്രൈസിനേക്കാള്‍ താഴെ പോയി. 305 രൂപ ഇഷ്യു പ്രൈസായിരുന്ന ഈ ഓഹരി 292 രൂപയിലാണ് ബി എസ് ഇയില്‍ വ്യാപാരം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ ഓഹരി വില 271 രൂപ വരെ താഴ്ന്നു. ക്ലോസിംഗ് 272 രൂപയിലാണ്.

ബിഎസ്ഇ മിഡ് കാപ് സൂചിക 1.66 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സ്‌മോള്‍കാപ് സൂചിക ഒരു ശതമാനത്തോളം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
പത്ത് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമേ ഇന്ന് താഴ്ച രേഖപ്പെടുത്തിയുള്ളൂ. ഓട്ടോ ഓഹരികളിലെ ഉയര്‍ച്ച അപ്പോളോ ടയേഴ്‌സ് ഓഹരി വിലകളെയും സ്വാധീനിച്ചു. 2.51 ശതമാനം ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. സിഎസ്ബി, ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ നേരിയ നേട്ടമുണ്ടാക്കി.

ഫാക്ട് ഓഹരി വില ഇന്ന് എട്ട് ശതമാനത്തോളം ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരി വിലകള്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ഓഹരി വില അഞ്ച് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

അപ്പോളോ ടയേഴ്‌സ് 224.70

ആസ്റ്റര്‍ ഡി എം 133.50

എവിറ്റി 43.45

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 116.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 354.55

സിഎസ്ബി ബാങ്ക് 238.85

ധനലക്ഷ്മി ബാങ്ക് 14.60

ഈസ്റ്റേണ്‍ ട്രെഡ്‌സ് 54.15

എഫ്എസിടി 112.85

ഫെഡറല്‍ ബാങ്ക് 76.85

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.00

ഹാരിസണ്‍സ് മലയാളം 140.80

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.50

കേരള ആയുര്‍വേദ 50.60

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 25.80

കിറ്റെക്‌സ് 99.70

കെഎസ്ഇ 2284.00

മണപ്പുറം ഫിനാന്‍സ് 151.05

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 379.45

മുത്തൂറ്റ് ഫിനാന്‍സ് 1236.00

നിറ്റ ജലാറ്റിന്‍ 161.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.00

റബ്ഫില ഇന്റര്‍നാഷണല്‍ 56.95

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.40

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.84

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്105.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 230.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 194.80

Tags:    

Similar News