ആഗോള വിപണി ദുര്‍ബലമായി വിപണി താഴേക്ക് തന്നെ

കേരള കമ്പനികളില്‍ പകുതിയും ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-05-12 11:55 GMT

ആഗോള വിപണി ദുര്‍ബലമായി തുടരുന്നു. ഇന്ത്യന്‍ ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്. സെന്‍സെക്‌സ് 471.01 പോയ്ന്റ് ഇടിഞ്ഞ് 48690.80 പോയ്ന്റും നിഫ്റ്റി 154.30 പോയ്ന്റ് ഇടിഞ്ഞ് 14696.50 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1571 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1443 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 15 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് യു എല്‍ തുടങ്ങിവയക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍ കമ്പനി, മാരുതി സുസുകി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി.
പിഎസ്‌യു ബാങ്ക് സൂചിക ഇന്ന് മൂന്നു ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി ബാങ്ക്, മെറ്റല്‍, എനര്‍ജി സൂചികകളില്‍ 1-3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു ഇന്ന്. 14 ഓഹരികള്‍ നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (9.85 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് ( 6.62 ശതമാനം), എഫ്എസിടി (4.75 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.50 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.43 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.86 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എവിറ്റി, മുത്തൂറ്റ് ഫിനാന്‍സ്, ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്‌സ്, ഹാരിസണ്‍സ് മലയാളം, അപ്പോളോ ടയേഴ്‌സ്, കെഎസ്ഇ തുടങ്ങി 15 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 




Tags:    

Similar News