ധനകാര്യ ഓഹരികളുടെ വിറ്റഴിക്കല്‍ വിപണി ഇടിഞ്ഞു

ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി 19 കേരള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-05-25 13:07 GMT

വന്‍ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി വിപണി ഇന്ന് ക്ലോസ് ചെയ്തു. സാമ്പത്തിക ഉത്തേജക പാക്കേജ് സംബന്ധിച്ച പ്രതീക്ഷകള്‍ സജീവമായതോടെ രാവിലെ വിപണിക്ക് മികച്ച തുടക്കം ലഭിച്ചു. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതും വിപണിക്ക് ഉത്തേജനം നല്‍കി. അതേസമയം ഫിനാന്‍ഷ്യല്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതോടെ വിപണി ഇടിയുകയും ദിവസാവസാനം നഷ്ടത്തില്‍ അവസാനിക്കുകയുമായിരുന്നു. രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തി പ്രത്യാഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു ഉത്തേജക പാക്കേജിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

സെന്‍സെക്‌സ് 14.37 പോയ്ന്റ് ഇടിഞ്ഞ് 50637.53 പോയ്ന്റിലും നിഫ്റ്റി 10.80 പോയ്ന്റ് ഇടിഞ്ഞ് 15208.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1749 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1307 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 147 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്‌സ്, ടൈറ്റന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി. എച്ച് ഡി എഫ് സി ലൈഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് കാലിടറുകയും ചെയ്തു.
നിഫ്റ്റി ബാങ്ക്, എനര്‍ജി, പി എസ് യു ബാങ്ക് സൂചികകള്‍ ഒഴികെ ബാക്കിയെല്ലാം എന്ന് നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
സൂചികളില്‍ ഇടിവുണ്ടായെങ്കിലും കേരള ഓഹരികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിവസമായിരുന്നു ഇന്ന്. കേരള കമ്പനികളില്‍ 19 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക് 14.18 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഹാരിസണ്‍സ് മലയാളത്തിന്റെ നേട്ടം 11.68 ശതമാനമായിരുന്നു. കല്യാണ്‍ ജൂവലേഴ്‌സ് (7.62 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.94 ശതമാനം), എവിറ്റി (4.39 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (3.82 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.77 ശതമാനം), ഇന്‍ഡിട്രേഡ് (3.22 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (3.06 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.
അതേസമയം നിറ്റ ജലാറ്റിന്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കെഎസ്ഇ, എഫ്എസിടി തുടങ്ങി ഒന്‍പത് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ങഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News