ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ സെന്‍സെക്‌സ, നിഫ്റ്റിയില്‍ ഉയര്‍ച്ച

കിറ്റെക്‌സ് മുന്നേറ്റം തുടരുന്നു, 20 കേരള ഓഹരികള്‍ക്ക് നേട്ടം

Update: 2021-07-12 12:04 GMT

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ സെന്‍സെക്‌സ്, നേരിയ നേട്ടവുമായി നിഫ്റ്റി. സെന്‍സെക്‌സ് 13.50 പോയ്ന്റ് ഇടിഞ്ഞ് 52372.69 പോയ്ന്റിലും നിഫ്റ്റി 2.80 പോയ്ന്റ ്ഉയര്‍ന്ന് 15692.60 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1889 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1163 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ശ്രീ സിമന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
റിയല്‍റ്റി സൂചിക 3.5 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഐറ്റി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പവര്‍ ഓഹരികള്‍ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. അന്ന- കിറ്റെക്‌സ് ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികളുടെ പ്രകടനം ശ്രദ്ധേയമായി. കിറ്റെക്‌സ് ഗാര്‍മന്റ്‌സിന്റെ ഓഹരി വില 19.99 ശതമാനവും വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റേത് 15.69 ശതമാനവും വര്‍ധിച്ചു.
ഇവയടക്കം 20 കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഹാരിസണ്‍സ് മലയാളം (9.39 ശതമാനം), നിറ്റ ജലാറ്റിന്‍ (9.03 ശതമാനം), ആസ്റ്റര്‍ ഡിഎം (7.91 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.99 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.81 ശതമാനം), ഫെഡറല്‍ ബാങ്ക് (4.50 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.41 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.18 ശതമാനം) തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
റബ്ഫില ഇന്റര്‍നാഷണല്‍, കേരള ആയുര്‍വേദ, എഫ്എസിടി, കല്യാണ്‍ ജൂവലേഴ്‌സ്, കെഎസ്ഇ തുടങ്ങി ഒന്‍പത് കേരള കമ്പനികള്‍ക്ക് ഇന്ന്
നേട്ടമുണ്ടാക്കാനായില്ല.



 




 




Tags:    

Similar News