മൂന്നു ദിവസത്തെ കുതിപ്പിന് വിരാമം ഓഹരി സൂചികകള്‍ താഴേക്ക്

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് തുടങ്ങി 13 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-07-16 12:38 GMT

മൂന്നു ദിവസം തുടര്‍ച്ചയായ മികച്ച പ്രകടനത്തിനൊടുവില്‍ ഇന്നലെ റെക്കോര്‍ഡ് ഉയരം തൊട്ട ഓഹരി സൂചികകള്‍ ഇന്ന് ഇടിഞ്ഞു. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതാണ് വിപണിക്ക് തിരിച്ചടിയായത്.

സെന്‍സെക്‌സ് 18.79 പോയ്ന്റ് താഴ്ന്ന് 53140.06 പോയ്ന്റിലും നിഫ്റ്റി 0.80 പോയ്ന്റ് ഇടിഞ്ഞ് 15923.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 1778 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1421 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 150 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഡിവിസ് ലാബ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ, റിലയന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളാണ്. എന്നാല്‍ എച്ച് സി എല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് കാലിടറി.
ഫാര്‍മ, റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ഐറ്റി സൂചികയില്‍ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 8.75 ശതമാനം നേട്ടവുമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസും 8.54 ശതമാനം നേട്ടവുമായി വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സും മുന്നിലുണ്ട്. ഇന്‍ഡിട്രേഡ(5.51 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ(4.82 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.80 ശതമാനം), എവിറ്റി (2.32 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.02 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ധനലക്ഷ്മി ബാങ്ക്, ആസ്റ്റര്‍ ഡി എ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കെഎസ്ഇ തുടങ്ങി 15 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News