ലാഭമെടുപ്പ് തുടരുന്നു, ഓഹരി വിപണി താഴേക്ക് തന്നെ

സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി, കേരള ഓഹരികളില്‍ ഭൂരിഭാഗത്തിനും നേട്ടമുണ്ടാക്കാനായില്ല.

Update: 2021-06-09 11:20 GMT

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി താഴേക്ക്്. സെന്‍സെക്‌സ് 333.93 പോയ്ന്റ് ഇടിഞ്ഞ് 51941.64 പോയ്ന്റിലും നിഫ്റ്റി 104.70 പോയ്ന്റ് ഇടിഞ്ഞ് 15635.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 1425 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1697 ഓഹരികളുടെ വിലയിടിഞ്ഞു. 139 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. തിങ്കളാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് പ്രതിരോധം തകര്‍ന്ന് വിപണി താഴ്ന്നു തുടങ്ങിയത്.

ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, ശ്രീ സിമന്റ്‌സ്, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയിവയ്ക്ക് കാലിടറിയപ്പോള്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എന്‍ടിപിസി, ടൈറ്റന്‍ കമ്പനി, ഡിവിസ് ലാബ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളില്‍ 0.7- 1 ശതമാനം ഇടിവാണ് ഉണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ ഓഹരികളില്‍ ആറെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഹാരിസണ്‍സ് മലയാളം 6.29 ശതമാനം നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.93 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (4.53 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.50 ശതമാനം), സിഎസ്ബി ബാങ്ക് (2.04 ശതമാനം), കിറ്റെക്‌സ് (0.12 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍. എവിറ്റിയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, കെഎസ്ഇ, ധനലക്ഷ്മി ബാങ്ക്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, നിറ്റ ജലാറ്റിന്‍ തുടങ്ങി 22 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.




 




Tags:    

Similar News