റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍

കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം, ഈസ്റ്റേണ്‍ ട്രെഡ്‌സ് തുടങ്ങി 13 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-06-11 12:09 GMT

ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 174.29 പോയ്ന്റ് ഉയര്‍ന്ന് 52474.76 പോയ്ന്റിലും നിഫ്റ്റി 61.60 പോയ്ന്റ് ഉയര്‍ന്ന് 15799.40 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1744 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1368 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 138 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, ഡോ റെഡ്ഡീസ് ലാബ്‌സ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ആക്‌സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എല്‍& ടി, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി, മെറ്റല്‍, ഫാര്‍മ സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്എംസിജി, ബാങ്കിംഗ് ഓഹരികള്‍ വ്യാപകമായ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു. ഉയരുന്ന നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച ആശങ്കകളാണ് ബാങ്കിംഗ് ഓഹരികള്‍ക്ക് വിനയായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും നേട്ടമുണ്ടാക്കാനാകാതെ പോയ ദിനമാണിന്ന്. 13 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 10.21 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ മുന്നിലുണ്ട്. ഹാരിസണ്‍സ് മലയാളം (3.75 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (3.62 ശതമാനം), ആസ്റ്റര്‍ ഡി എം (3.58 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (3.48 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ്(1.84 ശതമാനം), നിറ്റ ജലാറ്റിന്‍ (1.17 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
പാറ്റ്‌സ്പിന്‍ ഇന്ത്യ, കിറ്റെക്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എവിറ്റി, കല്യാണ്‍ ജൂവലേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കെഎസ്ഇ തുടങ്ങി 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.



 




Tags:    

Similar News