ലാഭമെടുപ്പ്: സൂചികകളില്‍ ഇടിവ്
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി ഒന്‍പത് കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി
രണ്ടു ദിവസത്തെ വിപണി മുന്നേറ്റത്തെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഇന്ന് സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 709.54 പോയ്ന്റ് ഇടിഞ്ഞ് 51,822.53 പോയ്ന്റിലും നിഫ്റ്റി 225.50 പോയ്ന്റ് ഇടിഞ്ഞ് 15,413.30 പോയ്ന്റിലും ക്ലോസ് ചെയ്തു. ആഗോള വിപണിയുടെ തിളക്കമറ്റ പ്രകടനവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു.
1218 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2025 ഓഹരികളുടെ വിലിയിടിഞ്ഞു. 105 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്. എന്നാല്‍ ബിപിസിഎല്‍, ഹീറോ മോട്ടോകോര്‍പ്്, ടിസിഎസ്, മാരുതി സുസുകി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചികയില്‍ അഞ്ചു ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇ മിഡ്പാക് സൂചിക 1.5 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 1 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ഒന്‍പത് കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.26 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (1.84 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.66 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.42 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (1.34 ശതമാനം), നിറ്റ ജലാറ്റിന്‍ (1.23 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, മുത്തൂറ്റ് ഫിനാന്‍സ്, സിഎസ്ബി ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, കിറ്റെക്‌സ്, ഹാരിസണ്‍സ് മലയാളം തുടങ്ങി 20 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.