ബാങ്ക്, എഫ്എംസിജി, ഐറ്റി ഓഹരികള്‍ നിറംമങ്ങി ഓഹരി സൂചികകളില്‍ ഇടിവ്

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഹാരിസണ്‍സ് മലയാളം തുടങ്ങി 11 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു

Update: 2022-06-29 11:10 GMT

അനിയന്ത്രിതമായ പണപ്പെരുപ്പം വിപണിക്ക് വീണ്ടും തിരിച്ചടിയാകുന്നു. ഓഹരി സൂചികകള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 150.48 പോയ്ന്റ് ഇടഞ്ഞ് 53026.97 പോയ്ന്റിലും നിഫ്റ്റ് 51.10 പോയ്ന്റ് ഇടിഞ്ഞ് 15799.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഉയരുന്ന ക്രൂഡ് ഓയ്ല്‍ വിലയും ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി.

1519 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1783 ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ 148 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഡോ റെഡ്ഡീസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്. ഭാരതി എയര്‍ടെല്‍, ഐറ്റിസി, മാരുതി, നെസ്ലെ, എന്‍ടിപിസി, പവര്‍ ഗ്രിഡ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
ബാങ്ക്, ഐറ്റി, എഫ്എംസിജി ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയപ്പെട്ടു. ബിഎസ്ഇ ബാങ്ക് സൂചികയില്‍ 1.20 ശതമാനവും എഫ്എംസിജിയില്‍ 1.01 ശതമാനവും ഐറ്റിയില്‍ 1.02 ശതമാനവും ഇടിവാണ് ഉണ്ടായത്. പവര്‍ സൂചികയില്‍ 1.63 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.13 ശതമാനം), ഹാരിസണ്‍സ് മലയാളം(2.82 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.79 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍(1.22 ശതമാനം), നിറ്റ ജലാറ്റിന്‍ (1.21 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കി കേരള കമ്പനി ഓഹരികള്‍. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), വണ്ടര്‍ലാ ഹോളിഡേയ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 18 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 187.35

ആസ്റ്റര്‍ ഡി എം 175.00

എവിറ്റി 94.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 111.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 309.60

സിഎസ്ബി ബാങ്ക് 199.45

ധനലക്ഷ്മി ബാങ്ക് 11.67

ഈസ്റ്റേണ്‍ ട്രെഡ്‌സ് 30.50

എഫ്എസിടി 96.85

ഫെഡറല്‍ ബാങ്ക് 91.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 54.70

ഹാരിസണ്‍സ് മലയാളം 145.95

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 27.15

കല്യാണ്‍ ജൂവലേഴ്‌സ് 60.50

കേരള ആയുര്‍വേദ 68.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 71.00

കിറ്റെക്‌സ് 223.10

കെഎസ്ഇ 1874.75

മണപ്പുറം ഫിനാന്‍സ് 85.75

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 173.15

മുത്തൂറ്റ് ഫിനാന്‍സ് 971.15

നിറ്റ ജലാറ്റിന്‍ 354.40

പാറ്റ്‌സ്പിന്‍ ഇന്ത്യ 6.24

റബ്ഫില ഇന്റര്‍നാഷണല്‍ 79.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 136.90

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.69

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.86

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 219.20

വണ്ടര്‍ലാ ഹോളിഡേയ്‌സ് 225.40



Tags:    

Similar News