ഇന്നലെ നേട്ടത്തോടെ ക്ലോസ് ചെയ്ത വിപണി ഇന്ന് വീണ്ടും വീണു. സെന്‍സെക്‌സ് 323.34 പോയ്ന്റ് ഇടിഞ്ഞ് 58340.99 പോയ്ന്റിലും നിഫ്റ്റി 88.30 പോയ്ന്റ് ഇടിഞ്ഞ് 17415 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
1950 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായി. 1249 ഓഹരികളുടെ വിലിയിടിഞ്ഞു. 142 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. അതേസമയം ഒഎന്‍ജിസി, അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍ എന്നിവ നേട്ടമുണ്ടാക്കി.
ഓട്ടോ, എഫ്എംസിജി, ഐറ്റി സെക്ടറല്‍ സൂചികകള്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓയ്ല്‍ & ഗ്യാസ്, ബാങ്കിംഗ് ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങാന്‍ തയാറായി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.4 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളില്‍ 20 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ 8.96 ശതമാനം നേട്ടവുമായി കുതിപ്പ് തുടരുകയാണ്. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (6.68 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.82 ശതമാനം), കിറ്റെക്‌സ് (2.06 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (1.93 ശതമാനം), കെഎസ്ഇ (1.92 ശതമാനം), ഇന്‍ഡിട്രേഡ് (1.67 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.64 ശതമാനം), എവിറ്റി (1.53 ശതമാനം), നിറ്റ ജലാറ്റിന്‍ (1.39 ശതമാനം) തുടങ്ങിയ കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ആസ്റ്റര്‍ ഡി എം തുടങ്ങിയ ഏഴ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
അപ്പോളോ ടയേഴ്‌സ് 222.50
ആസ്റ്റര്‍ ഡി എം 198.30
എവിറ്റി 76.10
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 116.35
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 359.35
സിഎസ്ബി ബാങ്ക് 282.90
ധനലക്ഷ്മി ബാങ്ക് 14.65
ഈസ്റ്റേണ്‍ ട്രെഡ്‌സ് 50.90
എഫ്എസിടി 113.50
ഫെഡറല്‍ ബാങ്ക് 93.05
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 75.50
ഹാരിസണ്‍സ് മലയാളം 157.95
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.50
കല്യാണ്‍ ജൂവലേഴ്‌സ് 71.40
കേരള ആയുര്‍വേദ 77.80
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.25
കിറ്റെക്‌സ് 173.00
കെഎസ്ഇ 2252.00
മണപ്പുറം ഫിനാന്‍സ് 175.50
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 371.00
മുത്തൂറ്റ് ഫിനാന്‍സ് 1504.80
നിറ്റ ജലാറ്റിന്‍ 218.75
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.98
റബ്ഫില ഇന്റര്‍നാഷണല്‍ 99.00
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 161.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.08
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.29
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 248.40
വണ്ടര്‍ലാ ഹോളിഡേയ്‌സ് 223.05
Read DhanamOnline in English
Subscribe to Dhanam Magazine