വിപണി തിരിച്ചുകയറുന്നു, സെന്‍സെക്‌സ് 534 പോയ്ന്റ് ഉയര്‍ന്നു

ഭൂരിഭാഗം കേരള കമ്പനികളും നേട്ടമുണ്ടാക്കി

Update: 2021-10-04 12:52 GMT

നാല് ദിവസത്തെ തിരുത്തലിനൊടുവില്‍ ഓഹരി വിപണി തിരിച്ചുകയറുന്നു. നിഫ്റ്റി 159 പോയിന്റ് ഉയര്‍ന്ന് 17,691 ലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 534 പോയിന്റ് നേട്ടത്തില്‍ 59,299 ല്‍ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.51 ശതമാനവും 1.71 ശതമാനവും ഉയര്‍ന്നു. സ്‌മോള്‍ ക്യാപ് ഇന്‍ഡെക്‌സ് ഏറ്റവും ഉയര്‍ന്ന നിലയായ 28,715 ലെത്തി. നിഫ്റ്റി മെറ്റല്‍, മീഡിയ, റിയല്‍റ്റി, പിഎസ്യു ബാങ്ക് സൂചികകള്‍ രണ്ട് ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. സിഎസ്ബി ബാങ്ക് (2.56 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.67 ശതമാനം), ഫെഡറല്‍ ബാങ്ക് (2.22 ശതമാനം), ജിയോജിത്ത് (2.51 ശതമാനം), കിംഗ്സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ് (2.30 ശതമാനം) മണപ്പുറം ഫിനാന്‍സ് (1.67 ശതമാനം), നിറ്റ ജെലാറ്റിന്‍ (2.29 ശതമാനം) തുടങ്ങിയവാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. അതേസമയം, റബ്ഫില, പാറ്റ്സ്പിന്‍ ഇന്ത്യ, കെഎസ്ഇ, കല്യാണ്‍ ജുവലേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ആസ്റ്റര്‍ ഡി എം തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്സ് 228.05

ആസ്റ്റര്‍ ഡി എം 210.20

എവിറ്റി 82.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 125.70

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 360.70

സിഎസ്ബി ബാങ്ക് 318.10

ധനലക്ഷ്മി ബാങ്ക് 16.20

ഈസ്റ്റേണ്‍ ട്രെഡ്സ് 46.40

എഫ്എസിടി 126.45

ഫെഡറല്‍ ബാങ്ക് 85.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 81.75

ഹാരിസണ്‍സ് മലയാളം 192.35

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.40

കല്യാണ്‍ ജൂവലേഴ്സ് 73.40

കേരള ആയുര്‍വേദ 60.65

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 35.65

കിറ്റെക്സ് 169.55

കെഎസ്ഇ 2262.60

മണപ്പുറം ഫിനാന്‍സ് 182.60

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 409.95

മുത്തൂറ്റ് ഫിനാന്‍സ് 1520.35

നിറ്റ ജലാറ്റിന്‍ 241.45

പാറ്റ്സ്പിന്‍ ഇന്ത്യ 8.87

റബ്ഫില ഇന്റര്‍നാഷണല്‍ 108.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.22

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.38

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് 175.85

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 262.55

വണ്ടര്‍ലാ ഹോളിഡേയ്സ് 242.65


Tags:    

Similar News