ആഗോള വിപണി ദുര്‍ബലം, ലാഭമെടുപ്പും; കുത്തനെ ഇടിഞ്ഞ് സൂചികകള്‍
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല
ആഗോള വിപണി ദുര്‍ബലമായതും ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും ഓഹരി സൂചികകളെ ബാധിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്‌സ് 555.15 പോയ്ന്റ് ഇടിഞ്ഞ് 59189.73 പോയ്ന്റിലും നിഫ്റ്റി 176.30 പോയ്ന്റ് ഇടിഞ്ഞ് 17646 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
1291 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1754 ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ 115 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് വിലയിടിഞ്ഞ പ്രമുഖ ഓഹരികള്‍. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ഒഎന്‍ജിസി, യുപിഎല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. കാപിറ്റല്‍ ഗുഡ്‌സ്, ഐറ്റി, മെറ്റല്‍, ഫാര്‍മ, ഓട്ടോ, റിയല്‍റ്റി, പിഎസ്‌യു ബാങ്ക്, സൂചികകള്‍ 1-3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.5 - 1.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.47 ശതമാനം), വെര്‍ട്ടെക്‌സ് സെക്യുരിറ്റീസ് (1.68 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.85 ശതമാനം), നിറ്റ ജലാറ്റിന്‍ (0.71 ശതമാനം), എവിറ്റി (0.42 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.25 ശതമാനം), കെഎസ്ഇ (0.13 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ആസ്റ്റര്‍ ഡി എം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കേരള ആയുര്‍വേദ, ഫെഡറല്‍ ബാങ്ക് തുടങ്ങി 22 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.