ലാഭമെടുപ്പ്: നേരിയ മുന്നേറ്റത്തിലൊതുങ്ങി സൂചികകള്‍

സിഎസ്ബി ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് തുടങ്ങി 11 കേരള ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-09-27 11:48 GMT

നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 60000 കടന്നതോടെ ഐറ്റി, ഫാര്‍മ, എഫ്എംസിജി തുടങ്ങിയ മേഖലകളിലെല്ലാം നിക്ഷേപകര്‍ ലാഭമെടുപ്പിന് തയാറായി. ഇതോടെ തുടക്കത്തില്‍ കുതിച്ച വിപണ ദിവസാവസാനം നേരിയ നേട്ടം മാത്രം സ്വന്തമാക്കി ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 29.41 പോയ്ന്റ് ഉയര്‍ന്ന് 60077.88 പോയ്ന്റിലും നിഫ്റ്റി 1.90 പോയ്ന്റ് ഉയര്‍ന്ന് 17855.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1592 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1682 ഓഹരികളുടെ വിലിയിടിഞ്ഞു. 176 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. അതേസമയം എച്ച് സി എല്‍ ടെക്‌നോളജീസ്, ഡിവിസ് ലാബ്‌സ്, വിപ്രോ, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയുടെ വിലയിടിഞ്ഞു.
ഓട്ടോ, റിയല്‍റ്റി സൂചികകള്‍ 205-3 ശതമാനം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ ഐറ്റി, സൂചികയില്‍ 3 ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സിഎസ്ബി ബാങ്ക് 2.87 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.61 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.20 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.59 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.29 ശതമാനം), ഫെഡറല്‍ ബാങ്ക് (0.93 ശതമാനം), നിറ്റ ജലാറ്റിന്‍ (0.40 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്, ഹാരിസണ്‍സ് മലയാളം, ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), പാറ്റ്‌സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 18 കേരള ഓഹരികളുടെ വില ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 231.80

ആസ്റ്റര്‍ ഡി എം 212.50

എവിറ്റി 77.65

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 125.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 359.35

സിഎസ്ബി ബാങ്ക് 311.65

ധനലക്ഷ്മി ബാങ്ക് 15.80

ഈസ്റ്റേണ്‍ ട്രെഡ്‌സ് 45.00

എഫ്എസിടി 130.50

ഫെഡറല്‍ ബാങ്ക് 81.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 76.85

ഹാരിസണ്‍സ് മലയാളം 189.65

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.05

കല്യാണ്‍ ജൂവലേഴ്‌സ് 69.05

കേരള ആയുര്‍വേദ 61.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.35

കിറ്റെക്‌സ് 167.75

കെഎസ്ഇ 2205.00

മണപ്പുറം ഫിനാന്‍സ് 172.85

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 397.20

മുത്തൂറ്റ് ഫിനാന്‍സ് 1490.50

നിറ്റ ജലാറ്റിന്‍ 236.10

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.23

റബ്ഫില ഇന്റര്‍നാഷണല്‍ 106.75

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.05

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.32

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 175.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 257.90

വണ്ടര്‍ലാ ഹോളിഡേയ്‌സ് 233.40 

Tags:    

Similar News