മൂന്നുദിവസത്തിനുശേഷം സ്വര്‍ണത്തിന് വിലവര്‍ധനവ്
കഴിഞ്ഞ ദിവസത്തെ കുറവിന്റെ 81 ശതമാനത്തോളമാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്
മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണവില (Kerala Gold Rate) വീണ്ടും വര്‍ധിച്ചു. കുറഞ്ഞ വിലയുടെ 81 ശതമാനത്തോളമാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചതാണ് ഇന്ന് കണ്ടത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4810 രൂപയാണ്.
ഇന്നത്തെ സ്വര്‍ണ വിലയില്‍ ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു.
റീറ്റെയ്ല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ന് ഗ്രാമിന് 45 രൂപ കൂടിയതോടെ നേരത്തെ ലഭ്യമായ വിലക്കുറവ് ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. 360 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഇതോടെ സ്വര്‍ണവില പവന് 38480 രൂപയായി ഉയര്‍ന്നു.
18 ക്യാരറ്റ് സ്വര്‍ണ്ണവിലയില്‍ ഗ്രാമിന് 35 രൂപയുടെ വര്‍ധനവുണ്ടായി. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നത്തെ വില ഗ്രാമിന് 100 രൂപയാണ്.