കേരളത്തിൽ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണ വില

വെള്ളി വിലയിലും മാറ്റമില്ല

Update:2023-11-20 13:00 IST

Image Courtesy: istock

സംസഥാനത്ത് മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില. 22 കാരറ്റ് സ്വര്‍ണത്തിന് നിലവിൽ കഴിഞ്ഞ വെള്ളിയാഴ്ചയിലെ വില തന്നെയാണുള്ളത്. ഗ്രാമിന് 5,655 രൂപ, പവന് 45,240 രൂപ. 

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില മാറ്റമില്ല. ഗ്രാമിന് 4,690 രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില താഴ്ചയിൽ തുടരുകയാണ്. സ്പോട്ട് സ്വർണം നിലവിൽ 1,980.98 ഡോളറിലാണുള്ളത്. കഴിഞ്ഞ ദിവസം 1,973 ഡോളർ  വരെ താഴുകയും പിന്നീട്  1,986 ഡോളർ വരെ ഉയരുകയും ചെയ്തു.1,980.87 ഡോളറിലാണ് ക്ലോസ് ചെയ്തത്. 

കേരളത്തിൽ ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിക്ക് 79 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപ.

Tags:    

Similar News