Markets

ബാങ്കുകളും റിലയൻസും വിപണിയെ താഴ്ത്തുന്നു

ബാങ്ക് ഓഹരികളുടെ ദൗർബല്യം ഓഹരി വിപണിയെ ഇന്നു രാവിലെ താഴോട്ടു നയിച്ചു. സെൻസെക്സ് ഒരു മണിക്കൂറിനകം 47,500നു താഴെയെത്തി. നിഫ്റ്റി 13,900 നു സമീപത്താണ്. 

T C Mathew

വിപണി വലിയ താഴ്ച പ്രതീക്ഷിക്കുന്നില്ല. എന്നാൽ ലാഭമെടുക്കലുകാർ തിരക്കു കൂട്ടിയാൽ സൂചികകൾ ഇടിയും.

റിലയൻസ്, എസ്ബിഐ, ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവ ഇന്നു താഴോട്ടാണ്.

ധനലക്ഷ്മി ബാങ്കിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ശിവൻ ജെ.കെ.യെ ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് ജനറൽ മാനേജരായി റിട്ടയർ ചെയ്തയാളാണു ശിവൻ.

ടി. ലത രാജി വച്ച ശേഷം വന്ന സുനിൽ ഗുർബക്സാനിയുടെ നിയമനം ഓഹരിയുടമകൾ സെപ്റ്റംബറിൽ തള്ളിക്കളഞ്ഞു. തുടർന്ന് എംഡി പദവി ഒഴിഞ്ഞുകിടക്കുകയാണ്. ബാങ്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന അവസരത്തിൽ ഉന്നത പദവി ഒഴിഞ്ഞുകിടക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു.

വേദാന്ത ലിമിറ്റഡിൻ്റെ പ്രൊമോട്ടർ തൻ്റെ മുഴുവൻ ഓഹരിയും പണയം വച്ച് 140 കോടി ഡോളർ കടമെടുത്തു. കടം വീട്ടാനാണിത്. .

രൂപ വീണ്ടും നേട്ടത്തിൽ. ഇന്നു ഡോളർ വ്യാപാരമാരംഭിച്ചത് ഏഴു പൈസ നഷ്ടത്തിൽ 73.36 രൂപയിലാണ്. പിന്നീട് 73.28 രൂപ വരെ താണു.

ബിറ്റ് കോയിൻ വില വീണ്ടും കുതിക്കുന്നു. ഇന്നു രാവിലെ 27,921 ഡോളറിലെത്തി വില. കഴിഞ്ഞ ദിവസം 28,000 ഡോളർ കടന്ന ശേഷം 27,000 നു താഴേക്കു നീങ്ങിയതാണ്. പുതിയ കയറ്റം ഈ വർഷത്തെ ഉയർച്ച 250 ശതമാനത്തിലെത്തിക്കും. റിപ്പിൾ, ഡാഷ്, മൊനേറോ തുടങ്ങിയ ഗൂഢ കറൻസികൾക്കു കനത്ത വിലയിടിവുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT