ചാഞ്ചാട്ടത്തോടെ വിപണി

വ്യാപാര ആരംഭത്തില്‍ തന്നെ കയറ്റിറക്കങ്ങള്‍

Update: 2021-01-06 05:50 GMT

ഓഹരി വിപണി ചാഞ്ചാട്ടത്തില്‍. ഉയര്‍ച്ചയോടെ തുടങ്ങിയ വ്യാപാരം കുറേ കഴിഞ്ഞപ്പോള്‍ ഇടിവിലേക്കു നീങ്ങി. വീണ്ടും കയറിയിറങ്ങി. മിക്ക ഏഷ്യന്‍ വിപണികളും താഴോട്ടു പോയതു വിപണിയുടെ ചാഞ്ചാട്ടത്തിനു കാരണമായി. വളര്‍ച്ച സംബന്ധിച്ച ലോക ബാങ്കിന്റെ വിലയിരുത്തല്‍ വിപണിയുടെ പ്രതീക്ഷകള്‍ക്കു നിരക്കുന്നതായില്ല.

ഐഎച്ച്എസ് മാര്‍കിറ്റ് തയാറാക്കിയ ഡിസംബറിലെ സര്‍വീസ് പിഎംഐ നവംബറിലേതിലും രണ്ടു പോയിന്റ് കുറവായി. ഫാക്ടറി ഉല്‍പാദന പിഎംഐയും കുറവായിരുന്നു. രണ്ടും ചേര്‍ന്നുളള കോംപസിറ്റ് പിഎംഐയും കുറവായി. ഡിസംബറില്‍ വളര്‍ച്ചത്തോത് കുറവാണെന്ന് ഇവ സൂചിപ്പിക്കുന്നു.

എണ്ണവിലക്കയറ്റം തുടര്‍ന്നാല്‍ സൗദി അരാംകോ റിലയന്‍സില്‍ 20 ശതമാനം ഓഹരി എടുക്കാനുള്ള ആലോചന മുന്നാേട്ടു കൊണ്ടു പോകുമെന്നു ക്രെഡിറ്റ് സ്വിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടോ എണ്ണ വിലയിലെ കയറ്റമോ റിലയന്‍സ് ഓഹരിക്കു സഹായമായില്ല. ഓഹരി വില രാവിലെ താണു.

ഐഒസി, ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, വേദാന്ത, എല്‍ ആന്‍ഡ് ടി, എയര്‍ടെല്‍ തുടങ്ങിയവയ്ക്കു വില കൂടി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1943 ഡോളറായി താണു. കേരളത്തില്‍ സ്വര്‍ണ വില പവന് 38,400 രൂപയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ വില ബ്രെന്റ് ഇനത്തിന് 53.89 ഡോളര്‍ വരെ കയറി.


Tags:    

Similar News