റിക്കാർഡ് വേഗത്തിൽ സൂചികകൾ കയറുന്നു

ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലേക്ക്;

Update:2021-02-08 11:48 IST

വിദേശ നിക്ഷേപത്തിൻ്റെ കരുത്തിൽ കാളക്കൂറ്റന്മാർ വിപണിയിൽ വാഴുന്നു. സൂചികകൾ കുതിച്ചു കയറുന്നു. ഇന്നു വ്യാപാരം തുടങ്ങിയതു തന്നെ സെൻസെക്സിസിൽ 400 ലേറെ പോയിൻ്റ് ഉയർച്ചയോടെയാണ്. പിന്നീട് 51,468 വരെ കയറി. നിഫ്റ്റി 15,064-ൽ ഓപ്പൺ ചെയ്തിട്ട് 15,131 വരെ കയറി.

ബാങ്ക് ഓഹരികൾ ഇന്നും സൂചികകളുടെ കയറ്റത്തിൽ വലിയ പങ്ക് വഹിച്ചു.
നല്ല റിസൽട്ടും വാഹന ഡിമാൻഡിലെ മികച്ച വർധനയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലേക്കു ഫണ്ടുകളെ ആകർഷിച്ചു. ഇന്നു തുടക്കത്തിൽ ഓഹരിക്ക് ഒമ്പതു ശതമാനം വില കയറി.
എസ്ബിഐ ഓഹരി ഇന്നും ഉയർന്നു. വിദേശബ്രോക്കറേജുകൾ ഓഹരിക്കു വലിയ നേട്ടം പ്രവചിച്ചിട്ടുണ്ട്. ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും രണ്ടു ശതമാനത്തിലേറെ കയറി. കോൺകോർ ഓഹരി ഏഴു ശതമാനം ഉയർന്നു.
ഹിൻഡാൽകോ ഓഹരിയും രണ്ടു ശതമാനത്തിലേറെ ഉയർന്നു.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ നിലവാരത്തിൽ എത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 60 ഡോളർ ഇതിനു മുൻപ് രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷം ഫെബ്രുവരി 20-നാണ്.
ഡോളറിന് ഇന്നു വിനിമയ നിരക്ക് താണു. 12 പൈസ കുറഞ്ഞ് 72.80 രൂപയിലാണു വ്യാപാരം തുടങ്ങിയത്.


Tags:    

Similar News