വിപണി ചാഞ്ചാട്ടത്തിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒഴുക്ക്
ജൂണ്‍ പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ എയുഎം 13.8 ശതമാനം വര്‍ധിച്ച് 37.74 ട്രില്യണ്‍ രൂപയായി
ഓഹരി വിപണി അസ്ഥിരമായി തുടര്‍ന്ന ജൂണ്‍ പാദത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലെ (Mutual Fund) നിക്ഷേപം ഉയര്‍ന്നു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് (എംഎഫ്) രംഗത്തെ മാനേജ്മെന്റിന് കീഴിലുള്ള ശരാശരി ആസ്തി (എയുഎം) ജൂണില്‍ അവസാനിച്ച പാദത്തില്‍ 13.8 ശതമാനം വര്‍ധിച്ച് 37.74 ട്രില്യണ്‍ രൂപയായി. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനായ ആംഫിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ടിന്റെ എയുഎമ്മില്‍ 23.7 ശതമാനം വളര്‍ച്ചയാണുണ്ടായത്. 6.47 ട്രില്യണ്‍ രൂപ. രണ്ടാം സ്ഥാനത്തുള്ള ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിന്റെ എയുഎം 11.8 ശതമാനം വര്‍ധിച്ച് 4.65 ട്രില്യണ്‍ രൂപയായി.
കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ എയുഎം 14.6 ശതമാനം ഉയര്‍ന്ന് 2.82 ട്രില്യണ്‍ രൂപയായി. എയുഎമ്മില്‍ വെറും 2.2 ശതമാനം വളര്‍ച്ച കൈവരിച്ച ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിനെ മറികടന്ന് കൊട്ടക് മ്യൂച്വല്‍ ഫണ്ട് നാലാം സ്ഥാനത്തെത്തി.
ജൂണില്‍ അവസാനിച്ച പാദത്തില്‍ സെന്‍സെക്‌സ് 9.5 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ (BSE) മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 10 ശതമാനവും 12.2 ശതമാനവും ഇടിഞ്ഞത്.