മുഹൂര്‍ത്ത വ്യാപാരം; ജുന്‍ജുന്‍വാലയ്ക്ക് ഈ 5 ഓഹരികള്‍ നല്‍കിയത് 101 കോടി രൂപയുടെ നേട്ടം

'ബിഗ് ബുള്ളി'-ന് നേട്ടം നല്‍കിയ അഞ്ച് പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്കുകളേതെന്ന് കാണാം.

Update:2021-11-06 16:40 IST

ഇത്തവണത്തെ മുഹൂര്‍ത്ത വ്യാപാരത്തില്‍ രാകേഷ് ജുന്‍ജുന്‍വാല തന്റെ അഞ്ച് പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളില്‍ നിന്ന് നേടിയത് 101 കോടി രൂപയോളം. മുഹൂര്‍ത്ത വ്യാപാര സെഷനില്‍ വിപണി മുന്നേറിയപ്പോള്‍, വിവിധ സ്റ്റോക്കുകളില്‍ നിന്ന് റീറ്റെയ്ല്‍ നിക്ഷേപകരും മികച്ച വരുമാനം സ്വന്തമാക്കിയിരുന്നു. റീറ്റെയ്ല്‍ നിക്ഷേപകരുടെ ഇഷ്ട പോര്‍ട്ട്‌ഫോളിയോയാണ് രാകേഷ് ജുന്‍ജുന്‍വാലയുടേത്. അതിനാല്‍ തന്നെ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഓഹരികളുടെ നേട്ടവും ചര്‍ച്ചയാകാറുണ്ട്.

ഇന്ത്യന്‍ ഹോട്ടലുകള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും മികച്ച നേട്ടം നല്‍കിയ ഒരു ഓഹരിയാണ്. ഒന്നാണ് ഒരു മണിക്കൂര്‍ ട്രേഡിംഗ് സെഷനില്‍ ശക്തമായ 6% നേട്ടം കൈവരിച്ചു. ഇന്ത്യന്‍ ഹോട്ടല്‍സിനൊപ്പം ടാറ്റാ ഗ്രൂപ്പിന്റെ ഓട്ടോ ഭീമന്‍ ടാറ്റാ മോട്ടോഴ്സും ഈ ദീപാവലിക്ക് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയില്‍ തിളങ്ങി.
ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില ഈ മുഹൂര്‍ത്ത വ്യാപാരത്തില്‍ 1% നേട്ടമുണ്ടാക്കി. ഓഹരി ഒന്നിന് 490.05 രൂപയായി. ഈ ഓട്ടോ ഭീമന്റെ 3.67 കോടി ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ളതാണ്.
ടാറ്റ മോട്ടോഴ്സിന്റെ ആകെ ഓഹരികളുടെ മൂല്യം മുഹൂര്‍ത്ത വ്യാപാരത്തിന് മുമ്പ് 1,783 കോടി രൂപയായിരുന്നു. എന്നാല്‍ പ്രത്യേക സെഷനില്‍ ഇത് 17.82 കോടി രൂപ ഉയര്‍ന്ന് 1,800 കോടി രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 162 ശതമാനമാണ് ഉയര്‍ന്നത്.
മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരി വില 5.95% ഉയര്‍ന്ന് 215.45 രൂപയിലെത്തി. ബുധനാഴ്ച ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരിമൂല്യം 507.70 കോടി രൂപയായിരുന്നു, മുഹൂര്‍ത്ത വ്യാപാരത്തില്‍ മൂല്യം 31.13 കോടി രൂപ ഉയര്‍ന്ന് 538.84 കോടി രൂപയായി. ക്രിസില്‍ ഓഹരികളാണ് മറ്റൊന്ന്. എസ്‌കോര്‍ട്‌സ്, ഡെല്‍റ്റ ഗ്രൂപ്പ് എന്നിവരാണ് ജുന്‍ജുന്‍വാലയ്ക്ക് ദീപാവലിസമ്മാനമായി കോടികള്‍ നല്‍കിയ മറ്റ് രണ്ട് സ്‌റ്റോക്കുകള്‍.
18.11 കോടി രൂപ നിക്ഷേപകരുടെ പോക്കറ്റിലാക്കാന്‍ എസ്‌കോര്‍ട്ട് ഓഹരികള്‍ സഹായിച്ചപ്പോള്‍. ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഓഹരിയുടെ മൂല്യം ഈ ആഴ്ച ആദ്യം 960 കോടി രൂപയില്‍ നിന്ന് 978 കോടി രൂപയായി ഉയര്‍ന്നു. ഗെയിമിംഗ്, ഹോസ്പിറ്റാലിറ്റി ബെറ്റ് ആയ ഡെല്‍റ്റ കോര്‍പ്പറേഷനില്‍ നിന്ന് 12.6 കോടി രൂപയും സമ്പാദിച്ചു. മുഹൂര്‍ത്ത വ്യാപാര സെഷനില്‍ സ്റ്റോക്ക് 3.3% ഉയര്‍ന്നു. ബിഗ് ബുള്‍ പോര്‍ട്ട്ഫോളിയോയിലെ സ്റ്റോക്കിന്റെ മൂല്യം ബുധനാഴ്ച 550.80 കോടിയില്‍ നിന്ന് 563.40 കോടി രൂപയായി.


Tags:    

Similar News