ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 10 കോടിയായി

ബിഎസ്ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആശിഷ് ചൗഹാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Update: 2022-03-16 11:47 GMT

ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 ദശലക്ഷം നാഴികക്കല്ലിലെത്തിയതായി ബിഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആശിഷ് ചൗഹാന്‍ പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നറിയപ്പെടുന്ന ബിഎസ്ഇ വെറും 91 ദിവസത്തിനുള്ളിലാണ് 10 ദശലക്ഷം നിക്ഷേപ അക്കൗണ്ടുകള്‍ ചേര്‍ത്തത്. 2021 ഡിസംബര്‍ 15ന് ബിഎസ്ഇ 90 മില്യണ്‍ നിക്ഷേപ അക്കൗണ്ട് എന്ന നേട്ടം കൈവരിച്ചിരുന്നു.

ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇത് രണ്ടാമത്തെ വേഗത്തിലുള്ള വളര്‍ച്ചയാണ്. 80 മില്യണില്‍നിന്ന് 90 മില്യണിലേക്കായിരുന്നു അതിവേഗ വളര്‍ച്ച. 85 ദിവസം കൊണ്ടാണ് ബിഎസ്ഇ ആ നാഴികക്കല്ല് നേടിയത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 2,54,45,122.12 കോടി രൂപയാണെന്നും ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു.


Tags:    

Similar News