നൈക ഓഹരി 53 ശതമാനം വരെ ഉയരാം, ഇതാണ് കാരണങ്ങള്‍
വളര്‍ച്ചയുടെയും ലാഭക്ഷമതയുടെയും അതുല്യമായ സംയോജനം
അതിവേഗത്തില്‍ വളരുന്ന ഇ-കൊമേഴ്സ് കമ്പനി നൈകയുടെ ഓഹരി വില ഈ വര്‍ഷം 26 % താഴ്‌ന്നെങ്കിലും നിലവിലുള്ള വിലയില്‍ നിന്ന് 53 % ശതമാനം വരെ ഉയരാന്‍ സാധ്യത ഉണ്ടെന്ന് ജെഫ്റീസ് എന്ന ധനകാര്യ സ്ഥാപനം കരുതുന്നു. വളര്‍ച്ചയുടെയും ലാഭക്ഷമതയുടെയും അതുല്യമായ സംയോജനം നൈകയില്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് ജെഫ്റീസ് വിലയിരുത്തുന്നു.
2021-22 മുതല്‍ 2025-26 വരെ കാലയളവില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 30 ശതമാനം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബിസിനസ് വര്‍ധനവ് ഉണ്ടാക്കാന്‍ നൈകക്ക് കഴിയുന്നുണ്ട്.
ഹ്രസ്വ കാലയളവില്‍ 10 ശതമാനം ഉയര്‍ന്ന് 1650 രൂപയില്‍ എത്തുമെന്ന് ജെഫ്റീസ് കരുതുന്നു. എന്നാല്‍ 53 ശതമാനം വരെ ഉയര്‍ന്ന് 2300 രൂപ വരെ വര്‍ധിച്ചാലും അത്ഭുത പെടാനില്ലെന്ന് പ്രമുഖ ധനകാര്യ സ്ഥാപനം വിലയിരുത്തുന്നു.
നൈകയുടെ സ്ഥാപക ഫല്‍ഗുണി നായര്‍ ഹുറൂണ്‍ ആഗോള ധനികരുടെ പട്ടികയില്‍ 2022 ല്‍ സ്ഥാനം നേടി. അവരുടെ 7.6 ശതകോടി ഡോളറായി കണക്കാക്കപ്പെടുന്നു.