പോര്‍ട്ടിയ ബ്രാന്‍ഡും ഓഹരി വിപണിയിലേക്ക്: ഹെല്‍ത്ത് വിസ്ത ഇന്ത്യ ഐപിഒയ്ക്ക് പേപ്പറുകള്‍ സമര്‍പ്പിച്ചു

ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും 56,252,654 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും

Update:2022-07-05 10:21 IST

ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന പോര്‍ട്ടിയ ബ്രാന്‍ഡിന്റെ (Portea Brands) ഉടമസ്ഥരായ ഹെല്‍ത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ് (Healthvista India Limited) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് ഒരുങ്ങുന്നു. ഐപിഓയ്ക്ക് അനുമതി തേടി സെബിയ്ക്ക്  (SEBI)കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 56,252,654 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.
ഐപിഒയിലൂടെ (IPO) സമാഹരിക്കുന്ന തുക ഉപകമ്പനിയായ മെഡിബിസ് ഫാര്‍മയുടെ വികസനത്തിനും, വായ്പകളുടെ തിരിച്ചടവിനും മുന്‍കൂര്‍ അടവിനും, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായിരിക്കും ഉപയോഗിക്കുക.
എസ്ബിഐ ക്യാപിറ്റില്‍ മാര്‍ക്കറ്റ്‌സ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബിക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.


Tags:    

Similar News