ജുന്‍ജുന്‍വാലയും ഡോളിഖന്നയും കചോലിയയും സെപ്റ്റംബറില്‍ വാങ്ങിക്കൂട്ടിയ ഓഹരികള്‍

രാകേഷ് ജുന്‍ജുന്‍വാല ഉള്‍പ്പെടെ പ്രമുഖ നിക്ഷേപകര്‍ ചില ഓഹരികളില്‍ പുതുതായി നിക്ഷേപം നടത്തി, ചിലത് ക്രമീകരിച്ചു, അറിയാം.

Update: 2021-11-05 10:19 GMT

ഇന്ത്യയുടെ വാരന്‍ ബഫറ്റ് രാകേഷ് ജുന്‍ജുന്‍വാലയും ഡോളിഖന്നയും ആഷിഷ് കചോലിയയുമുള്‍പ്പെടെയുള്ള പ്രമുഖര്‍ ചില കമ്പനികളില്‍ നിക്ഷേപങ്ങള്‍ നടത്തുകയും നിലവിലുള്ള ഓഹരി നിക്ഷേപം ക്രമീകരിക്കുകയും ചെയ്തിരുന്നു. രാകേഷ് ജുന്‍ജുന്‍വാല ബാങ്ക് മെറ്റല്‍, റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ പുതുതായി തന്റെ കാര്‍ട്ടിലേക്ക് ചേര്‍ത്തു, അതേസമയം തന്റെ പ്രിയപ്പെട്ട ഓഹരിയായ ടൈറ്റന്‍ കമ്പനിയുടെ ഓഹരി 0.1% ആയി ഉയര്‍ത്തുകയും ചെയ്തു.

കാനറ ബാങ്ക്, നാല്‍കോ, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ പബ്ലിക് ഷെയര്‍ഹോള്‍ഡര്‍മാരുടെ സെപ്റ്റംബര്‍പാദ ലിസ്റ്റില്‍ ജുന്‍ജുന്‍വാലയുടെ പേരും കാണാം. ഇന്ത്യ ബുള്‍സിന്റെ ഓഹരികളുടെ 1.1-1.6% അദ്ദേഹം കൈവശം വച്ചിരുന്നു.

ഒരു നിക്ഷേപകന്റെ പേര് പൊതു ഓഹരി ഉടമകളുടെ പട്ടികയില്‍ കാണിക്കുന്നത് ഒരു ശതമാനത്തിലധികം കൈവശം വയ്ക്കുമ്പോഴാണ്. അതേസമയം മന്ദാന റീറ്റെയിലിലെ ഓഹരികള്‍ ജുന്‍ജുന്‍വാല 5.35% മുതല്‍ 7.4% വരെ കുറച്ചിട്ടുമുണ്ട്. ടിവി 18 ബ്രോഡ്കാസ്റ്റിലെ തന്റെ ഓഹരികള്‍ 2.04 ശതമാനമായും ജുന്‍ജുന്‍വാല ക്രമപ്പെടുത്തിയിട്ടുണ്ട്.

എന്‍ഡിടിവിയുടെ പബ്ലിക് ഷെയര്‍ഹോള്‍ഡേഴ്‌സ് ലിസ്റ്റില്‍ 1.1% ഓഹരികളുമായി ഡോളിഖന്നയുടെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മിഡ്, സ്‌മോള്‍ ക്യാപ് പിക്കുകള്‍ക്ക് പേരുകേട്ട നിക്ഷേപകനായ ആഷിഷ് കച്ചോലിയയുടെ മുന്‍നിര നിക്ഷേപങ്ങളില്‍ ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാതാക്കളായ ഫേസ് ത്രീ (Faze Three )ഉണ്ട്. 2.8% ഫേസ് ത്രീ ഹോള്‍ഡിംഗുകളും 2.5% എക്സ്പ്രോ ഇന്ത്യ (Xpro India) എന്നിവ അദ്ദേഹത്തിന്റെ പുതിയ ഹോള്‍ഡിംഗുകളില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News