ജുന്‍ജുന്‍വാല പുതുതായി വാങ്ങിയ ഓഹരി ഒരു വര്‍ഷത്തിനുള്ളില്‍ കൈവരിച്ചത് 225% നേട്ടം

ഈ റിയല്‍റ്റി സ്റ്റോക്കിന് വില 160 രൂപയെക്കാള്‍ താഴെ.

Update:2021-10-26 12:37 IST

Pic courtesy: Alchemy Capital

ഓഹരിവിപണിയിലെ എയ്‌സ് നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല കഴിഞ്ഞ പാദത്തില്‍ ടാറ്റ സ്റ്റോക്കുകളിലും മെറ്റല്‍ സ്‌റ്റോക്കായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലും നിക്ഷേപം വര്‍ധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ജുന്‍ജുന്‍വാല തന്റെ പോര്‍ട്ട്‌ഫോളിയോയിലെ റിയല്‍റ്റി സറ്റോക്കുകളിലേക്ക് ഒരു കമ്പനിയുടെ 50 ലക്ഷത്തോളം ഓഹരികള്‍ പുതുതായി ചേര്‍ത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റിന്റെ(Indiabulls Real Estate Ltd )1.10 ശതമാനം അഥവാ 50,00,000 ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ളത്. ജൂണ്‍, മാര്‍ച്ച് പാദങ്ങളില്‍ ഈ കമ്പനി ഷെയറുകളില്‍ ഒന്നുപോലും ജുന്‍ജുന്‍വാല കൈവശം വച്ചിരുന്നില്ല എന്നും രേഖകള്‍ പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം 1.10 % ഇന്ത്യ ബുള്‍സ് ഓഹരികള്‍ ജുന്‍ജുന്‍വാലയുടേതായി ുണ്ടായിരുന്നു.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വീണ്ടും ഉണര്‍വ് പ്രകടമാകുന്നതിന്റെ ലക്ഷണങ്ങള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യയുടെ വാരന്‍ ബഫറ്റും വിറ്റഴിച്ച ഓഹരികളിലേക്ക് മടങ്ങി വരുന്നതായാണ് ഈ പ്രവണത ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്ത്യ ബുള്‍സ് ഓഹരികള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷം ഇതുവരെ 95 ശതമാനവും ഇക്കഴിഞ്ഞ ഒരുവര്‍ഷത്തില്‍ 225 ശതമാനവും സ്‌റ്റോക്ക് ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ തിങ്കളാഴ്ച രാവിലെ 4 ശതമാനം താഴ്ചയില്‍ 156 രൂപയ്ക്കാണ് ഈ റിയല്‍ എസ്റ്റേറ്റ് സ്റ്റോക്ക് ട്രേഡ് ചെയ്തത്. 156.10 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


Tags:    

Similar News