ഐപിഒ; കമ്പനികള്‍ക്കായുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തി സെബി

ചില കമ്പനികളുടെ ലിസ്റ്റിംഗ് പദ്ധതികളെ ഇത് ബാധിച്ചേക്കും.

Update: 2021-12-29 07:10 GMT

പൊതുമേഖലയിലേക്കിറങ്ങുന്ന കമ്പനികള്‍ക്കുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ലിസ്റ്റിംഗിന് ഇറങ്ങുന്ന കമ്പനി അതിന്റെ ഓഫര്‍ ഡോക്യുമെന്റില്‍ ഫണ്ട് സമാഹരണത്തിനുള്ള ടാര്‍ഗറ്റ്, ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്നിവ കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കില്‍, കമ്പനിക്ക് ഉപയോഗിക്കാവുന്ന പുതിയ ഇഷ്യൂകളില്‍ നിന്നുള്ള വരുമാനത്തിന്റെ അളവില്‍ ഇനി പരിധി നിര്‍ണയിക്കപ്പെടും.

''ഏതെങ്കിലും സ്ഥാപനം ഒരു ഐപിഒയിലൂടെ പണം സ്വരൂപിക്കുമ്പോള്‍, അത് ചില ഉദ്ദേശ്യങ്ങള്‍ക്കായാണ് നിക്ഷേപകര്‍ നിക്ഷേപിക്കുന്നത്, അതിനാല്‍ അത് കര്‍ശനമായി നിരീക്ഷിക്കേണ്ടതുണ്ട്,'' റെഗുലേറ്റര്‍ ബോര്‍ഡ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സെബി ചെയര്‍മാന്‍ അജയ് ത്യാഗി പറഞ്ഞു. ഈ മാറ്റം ചില കമ്പനികളുടെ ലിസ്റ്റിംഗ് പ്ലാനുകളെ ബാധിക്കുമെന്നും വിശകലന വിദഗ്ധര്‍ പറഞ്ഞു.
റീറ്റെയ്ല്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പുതിയ നീക്കങ്ങളാണ് സെബി പുറപ്പെടുവിച്ചിട്ടുള്ളത്.
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുമ്പോള്‍ നിക്ഷേപകരുടെ അനുമതി തേടണമെന്നും സെബി അനുശാസിക്കുന്നു. അതായത്, ഇനി മുതല്‍ എന്തെങ്കിലും കാരണത്താല്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനം ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ യൂണിറ്റി ഉടമകളുടെ അനുമതിയോടെയെ അതിന് കഴിയൂ.


Tags:    

Similar News