ഓഹരികള്‍ നേട്ടത്തില്‍; 17,100ല്‍ എത്തി നിഫ്റ്റി
കല്യാണ്‍ ജുവലേഴ്സ്, നിറ്റ ജലാറ്റിന്‍ തുടങ്ങി 21 കേരള കമ്പനി ഓഹരികള്‍ക്കും നേട്ടം
കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും തുടര്‍ച്ചയായ രണ്ടാംനാളിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ബാങ്കിംഗ്, ഐ.ടി ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്ന് നേട്ടത്തിന് വഴിയൊരുക്കിയത്.
സെന്‍സെക്സ് 355.06 പോയ്ന്റ് ഉയര്‍ന്ന് 57989.90ലും നിഫ്റ്റി 114.40 പോയ്ന്റ് മുന്നേറി17100ലുമാണ് വ്യാപാരാന്ത്യമുള്ളത്. എച്ച്.സി.എല്‍ ടെക്നോളജീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യു.പി.എല്‍, അള്‍ട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക് തുടങ്ങിയവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഐഷര്‍ മോട്ടോഴ്സ്, എന്‍.ടി.പി.സി, മാരുതി സുസുകി, ഐ.റ്റി.സി, ഏഷ്യന്‍ പെയ്ന്റ്സ് തുടങ്ങിയവയുടെ വില ഇടിഞ്ഞു.
ഓട്ടോ, എഫ്.എം.സി.ജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ബി.എസ്.ഇ മിഡ്ക്യാപ്പ് സൂചിക 0.3 ശതമാനവും സ്മോള്‍ക്യാപ്പ് സൂചിക 0.7 ശതമാനവും മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
റബ്ഫില ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, കിറ്റെക്സ്, കെ.എസ്.ഇ, മണപ്പുറം ഫിനാന്‍സ്, അപ്പോളോ ടയേഴ്സ്, എ.വി.റ്റി എന്നിവ നഷ്ടം നേരിട്ടു.