ഗൃഹോപകാരങ്ങളിലും, എന്‍ജിനീയറിംഗ് മേഖലയിലും വികസനം, IFB ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങാം
എ സി, വാഷിംഗ് മെഷീന്‍, സ്റ്റീല്‍, മോട്ടോഴ്‌സ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച
ഇന്നത്തെ ഓഹരി : ഐ എഫ് ബി ഇന്‍ഡസ്ട്രീസ് (IFB Industries)
- ഇന്ത്യന്‍ ഫൈന്‍ ബ്‌ളാങ്ക്‌സ് (Indian Fine Blanks) എന്ന് അറിയപ്പെട്ടിരുന്ന ഐ എഫ് ബി ഇന്‍ഡസ്ട്രീസ് (IFB Industries) ഒരു സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ 1974 ല്‍ ഫൈന്‍ ബ്‌ളാങ്ക്‌സ് ഘടകങ്ങളും, മെഷീന്‍ ടൂള്‍സും ഉല്‍പാദിപ്പിക്കുന്ന കമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ചു.
- നിലവില്‍ ഗൃഹോപകരണങ്ങളും, മോട്ടോറുകള്‍, ഓട്ടോമോട്ടീവ് ഉപകരണങ്ങള്‍, ഫൈന്‍ ബ്‌ളാങ്ക്‌സ് തുടങ്ങിയവ ബാംഗ്ലൂരും, കോല്‍കട്ടയിലുമായി നിര്‍മിക്കുന്നു.
- 2021-22 നാലാം പാദത്തില്‍ വരുമാനത്തില്‍ 10 % വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 880 കോടി രൂപയായി. മൊത്തം വരുമാനത്തിന്റെ 76.4 % ഗൃഹോപകാരങ്ങളില്‍ നിന്നാണ്. ഡിഷ്വാഷര്‍ ഒഴികെയുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്ന് വിറ്റ് വരവ് മെച്ചപ്പെട്ടു.
- ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനില്‍ നിന്ന് ഉള്ള വരുമാനം 2.8 % വര്‍ധിച്ച് 238 കോടി രൂപയായി. ഈ വിഭാഗത്തില്‍ വിപണി വിഹിതം ഉയര്‍ത്താനായി 9 കിലോ വാഷിംഗ് മെഷീന്‍ 2022 ല്‍ പുറത്തിറക്കും.
- എല്ലാ ഫ്രണ്ട് ലോഡ് മെഷീനിലും നീരാവി ഉപയോഗപ്പെടുത്തി അലക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇന്‍വെര്‍ട്ടര്‍ മോട്ടോര്‍ സാങ്കേതിക വിദ്യയും, വൈ ഫൈ യും ഈ മെഷീനുകളില്‍ ഉള്‍പ്പെടുത്തും.
- എ സി കളുടെ വിറ്റ് വരവ് 34 % വര്‍ധിച്ച് 176 കോടി രൂപയായി. 1.6 ടണ്‍, 1.2 ടണ്‍ ശേഷിയുള്ള പുതിയ രണ്ട് എ സി കള്‍ 4 സ്റ്റാര്‍ റേറ്റിംഗില്‍ പുറത്തിറക്കി. മോട്ടോര്‍ വിഭാഗത്തില്‍ വരുമാനം 47 % വര്‍ധിച്ച് 17.8 കോടി രൂപയായി.
- മാര്‍ജിന്‍ 9.5 ശതമാനമായി വര്‍ധിച്ചു ഉരുക്ക് ബിസിനസില്‍ നിന്നുള്ള വരുമാനം 20.3 % വര്‍ധിച്ച് 35.6 കോടി രൂപ നേടി
- വര്‍ധിച്ച ഉല്‍പാദന ചെലവും, തൊഴില്‍ വേതന വര്‍ധനവും ഐ എഫ് ബി യുടെ മാര്‍ജിന്‍ നെഗറ്റീവ് 5.5 ശതമാനത്തിലേക്ക് താഴ്ത്തി. നഷ്ടം 28.5 കോടി രൂപ. ഇതും സാമ്പത്തിക ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
- ഉല്‍പ്പന്നങ്ങളുടെ വില 12 -13 % വര്‍ധിപ്പിച്ച് നഷ്ടം കുറക്കാന്‍ സാധിച്ചു.
- 2021-22 മുതല്‍ 2023-24 കാലയളവില്‍ വരുമാനത്തില്‍ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 22.4 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദായത്തില്‍ 45.2 % വര്‍ധനവും.
- പുതിയ ഉല്‍പാദന കേന്ദ്രം ആരംഭിക്കുന്നതും, ഗൃഹോപകരണങ്ങളില്‍ നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയും വിപണി വിഹിതം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില : 1005 രൂപ
നിലവില്‍ : 850
(Stock Recommendation by Nirmal Bang Research)