203 രൂപയില്‍ നിന്നും 255 രൂപ വരെ ഉയര്‍ന്ന് ഈ ജുന്‍ജുന്‍വാല ഓഹരി
ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ളത് ഈ ഫിനാന്‍സ് കമ്പനിയുടെ 50 ലക്ഷം ഓഹരികള്‍.
ഇന്ത്യ ബുള്‍സ് ഫിനാന്‍സ് ഓഹരികള്‍ കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ 203 എന്ന നിരക്കില്‍ നിന്നും 255 രൂപ വരെ ഓഹരിവില ഉയര്‍ന്നു (247.20 ഡിസംബര്‍ 7 ന് ). ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിട്ടുള്ള ഈ ഹൗസിംഗ് ഫിനാന്‍സ് ഓഹരി ഇടിയുമെങ്കിലും ചുരുങ്ങിയ കാലത്തില്‍ 300 രൂപ വരെ എത്തിയേക്കാമെന്ന് ചില വിപണി വിദഗ്ധരുടെ ദേശീയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
203 എന്ന താഴ്ന്ന നിലവാരത്തിലെത്തിയ ശേഷം, ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ഓഹരി വില വെള്ളിയാഴ്ച 255 ലെവലില്‍ പുതിയ ബ്രേക്ക്ഔട്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കത്തില്‍ വാങ്ങാവുന്ന എന്നാല്‍ അല്‍പ്പമൊരു ഇടവേളയില്‍ നേട്ടം സ്വന്തമാക്കാന്‍ കഴിയുന്ന ഓഹരിയാണ് ഇതെന്നും വിദഗ്ധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മൂലധന വിപണിയുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ റീറ്റെയ്ല്‍ വില്‍പ്പന പങ്കാളിത്തം വര്‍ധിച്ചതിനാല്‍ ബാങ്കിംഗ്, സാമ്പത്തിക മേഖല ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടക്കുന്നു, ഇത് ഈ മേഖലയിലെ നിക്ഷേപങ്ങളിലും പ്രതിഫവിക്കുമെന്നാണ് വാര്‍ത്ത.
2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 50 ലക്ഷം ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയില്‍ 1.08 ശതമാനം നിക്ഷേപമുണ്ട്.
(ഓഹരി നിര്‍ദേശമല്ല. റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇവിടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദഗ്ധ നിര്‍ദേശമില്ലാതെ ഓഹരി വിപണിയിലേക്കിറങ്ങരുത്)