കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറുമെന്ന വ്യക്തമായ സൂചന ലഭിച്ചതുമുതല്‍ ഓഹരി വിപണിയില്‍ കാണുന്ന ഉണര്‍വ് ഇന്നും തുടര്‍ന്നു. ഇന്‍ഫ്രാ, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ സെന്‍സെക്‌സ് 227 പോയ്ന്റ് ഉയര്‍ന്ന് റെക്കോര്‍ഡ് തലമായ 39,661ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11,918 ലെത്തി. ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നിവയെല്ലാം ഇന്ന് നേട്ടമുണ്ടാക്കി.
കനത്ത ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി ഭരണത്തില്‍ തിരിച്ചെത്തിയതോടെ ഇന്ത്യയിലേക്ക് വിദേശ മൂലധനത്തിന്റെ ഒഴുക്ക് മെച്ചപ്പെടുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ് പോലുള്ള ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള നിഗമനങ്ങളും വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്