തുടര്‍ച്ചയായ മൂന്നാം ദിനവും വിപണിയില്‍ ഉണര്‍വ്, സെന്‍സെക്‌സ് 303 പോയ്ന്റ് കയറി

കേരള കമ്പനികളില്‍ ഇന്‍ഡിട്രേഡിന്റെ ഓഹരി വില എട്ട് ശതമാനത്തോളം ഉയര്‍ന്നു

Update:2022-07-08 16:16 IST

തുടര്‍ച്ചയായ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.56 ശതമാനം അഥവാ 303 ശതമാനം ഉയര്‍ന്ന് 54,481 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 0.54 ശതമാനം അഥവാ 87 പോയ്ന്റ് ഉയര്‍ന്ന് 16,220 ലും ക്ലോസ് ചെയ്തു. രാവിലെ പോസിറ്റീവോടെ തുടങ്ങിയ വിപണി വ്യാപാരത്തിലുടനീളം പച്ചയില്‍ തന്നെ തുടര്‍ന്നു. കൂടാതെ, ഈ ആഴ്ച വിപണി വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് സൂചിക 3.26 ശതമാനത്തോളമാണ് തിരിച്ചുകയറിയത്. നിഫ്റ്റി സൂചിക 3.04 ശതമാനവും ഉയര്‍ന്നു.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.2 ശതമാനം വീതം ഉയര്‍ന്നു. എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ഡിആര്‍ റെഡ്ഡീസ് ലാബ്സ്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, നെസ്ലെ ഇന്ത്യ എന്നിവ ലാര്‍ജ് ക്യാപില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എം ആന്‍ഡ് എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓയില്‍ ഇന്ത്യ, എസ്ആര്‍എഫ്, ട്രെന്റ്, ഉത്തം ഷുഗര്‍, റേറ്റ്ഗെയിന്‍, ജിആര്‍ ഇന്‍ഫ്രാ. വിശാലമായ വിപണിയില്‍ കുതിച്ചുയര്‍ന്നു.

മേഖലകളില്‍, നിഫ്റ്റി മെറ്റല്‍ സൂചികയില്‍ മാത്രമാണ് നഷ്ടമുണ്ടായത്. 0.8 ശതമാനത്തിന്റെ ഇടിവ്. നിഫ്റ്റി ബാങ്ക്, എഫ്എംസിജി സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ഉണര്‍വില്‍ തുടര്‍ന്നപ്പോള്‍ 17 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. ഇന്‍ഡിട്രേഡ് (ജെആര്‍ജി) യുടെ ഓഹരി വില എട്ട് ശതമാനത്തോളം ഉയര്‍ന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.18 ശതമാനം), ഹാരിസണ്‍സ് മലയാളം (4.20 ശതമാനം), കേരള ആയുര്‍വേദ (3.21 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.33 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.98 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കിറ്റെക്‌സ്, സിഎസ്ബി ബാങ്ക് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.




 


Tags:    

Similar News