വിപണി കയറ്റത്തിൽ

ഡോളറിന് 25 പൈസ കുറഞ്ഞ് 82.48 രൂപയായി. സ്വർണം ലോക വിപണിയിൽ 1928 ഡോളറിലേക്കു കയറി.

Update: 2023-03-17 05:45 GMT

വിദേശ പ്രവണതയുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് അൽപം താഴ്ന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ സൂചികകൾ ഉയർന്ന തോതിൽ ഇന്ത്യൻ സൂചികകൾ കയറിയില്ല. ചെെനീസ് വിപണി രണ്ടു ശതമാനത്തോളം ഉയർന്നു. സെൻസെക്സും നിഫ്റ്റിയും 0.95 ശതമാനം വരെ കയറിയിട്ടു 1 താഴേക്കു നീങ്ങുകയായിരുന്നു.

ബാങ്ക് ഓഹരികൾ ഇന്നു തുടക്കത്തിൽ ശക്തമായി തിരിച്ചു കയറി. പിന്നീടു നേട്ടം കുറഞ്ഞു. ഐടിയും നേട്ടത്തിലാണ്. ഇൻഫി രണ്ടു ശതമാനം ഉയർന്നു. 

എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥൻ രാജിവച്ചതിനെ തുടർന്ന് ടിസിഎസ് ഓഹരി ആദ്യം താഴ്ന്നിട്ടു പിന്നീടു നഷ്ടം കുറച്ചു. മെറ്റൽ കമ്പനികൾ ഇന്നു ഗണ്യമായ നേട്ടം ഉണ്ടാക്കി.

ഇന്നലെ 10 ശതമാനം കുതിച്ച സീ എന്റർടെയ്ൻമെന്റ് ഇന്നു നാലു ശതമാനത്തോളം താഴ്ന്നു. സോണിയുമായുള്ള ലയനത്തിനു കൂടുതൽ കടമ്പകൾ ഉള്ളതാണു കാരണം.

രൂപ ഇന്നു നേട്ടത്തിലാണ്.ഡോളറിന് 25 പൈസ കുറഞ്ഞ് 82.48 രൂപയായി. സ്വർണം ലോക വിപണിയിൽ 1928 ഡോളറിലേക്കു കയറി.കേരളത്തിൽ പവൻ വില 200 രൂപ വർധിച്ച് 43,040 രൂപ എന്ന സർവകാല റിക്കാർഡിൽ എത്തി.

Tags:    

Similar News