സാങ്കേതിക വിശകലനം: നിഫ്റ്റി ഈ നിലയിൽ സമാഹരണം തുടർന്നേക്കാം
ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 19,800
നിഫ്റ്റി ഇന്നലെ 37.8 പോയിന്റ് (0.19 ശതമാനം) നഷ്ടത്തോടെ 19,694.00-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 19,665 നു താഴേക്ക് നീങ്ങുകയാണെങ്കിൽ, ഇന്നും മാന്ദ്യം തുടരാം.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 19,731.2ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,756.40 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക 19,670 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 19,694.00 ൽ ക്ലോസ് ചെയ്തു. ഐ.ടി, പൊതുമേഖലാ ബാങ്ക്, ഫാർമ മേഖലകൾ നല്ല നേട്ടത്തിൽ അവസാനിച്ചു. മറ്റെല്ലാ മേഖലകളും നഷ്ടത്തിലായി. ഓട്ടോ, മീഡിയ, മെറ്റൽ, എഫ്.എം.സി.ജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപണി ഗതി നെഗറ്റീവ് ആയിരുന്നു, 1144 ഓഹരികൾ ഉയർന്നു, 1206 എണ്ണം ഇടിഞ്ഞു,141 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ഡിവിസ് ലാബ്, ഭാരതി എയർടെൽ, എച്ച്.സി.എൽ ടെക്, വിപ്രോ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അദാനി എന്റർപ്രൈസസ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ ലൈഫ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി തലേ ദിവസത്തെ മെഴുകുതിരിക്കുള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് 19,665 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയായി നീങ്ങുകയാണെങ്കിൽ, താഴോട്ടുള്ള പ്രവണത ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 19,800 ലാണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,665-19,575-19,500
റെസിസ്റ്റൻസ് ലെവലുകൾ
19,800-19,875-19,950
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,500-19,233
പ്രതിരോധം 19,850 -20,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി ഒരു പോയിന്റ് നഷ്ടത്തിൽ 43,584.95 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂസിംഗ് ശരാശരിക്ക് താഴെയാണ്.
സൂചിക ഒരു ഡോജി മെഴുകുതിരി (doji candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
ഹ്രസ്വകാല പിന്തുണ 43,500 ൽ തുടരുന്നു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 43725 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചിക 43500 എന്ന സപ്പോർട്ട് ലെവലിന് താഴെയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,500 -43,300 -43,100
പ്രതിരോധ നിലകൾ
43,725 -43,900 -44,100
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക് ഹ്രസ്വകാല സപ്പോർട്ട്
43,500-42,800
പ്രതിരോധം 44,000 -44650.