Markets

താഴ്ചയിൽ നിന്നു കയറ്റം; ലോഹങ്ങൾ ഉയരുന്നു

വിപണിയുടെ കുതിപ്പിന് സഹായിച്ച ഘടകം ഇതാണ്

T C Mathew

താഴ്ന്നു തുടങ്ങിയതിനു ശേഷം വിപണി നേട്ടത്തിലേക്കു കയറി. മറ്റ് ഏഷ്യൻ വിപണികൾ കൂടുതൽ താഴോട്ടു നീങ്ങിയപ്പോഴാണ് ഇന്ത്യൻ സൂചികകൾ മുന്നേറിയത്. നിഫ്റ്റി 16,600-നും സെൻസെക്സ് 55,600- നും മുകളിലായ ശേഷം അൽപം താണു.

ബിജെപിയുടെ വിജയം ഉറച്ച സാമ്പത്തിക നടപടികൾക്കു വഴിതെളിക്കുമെന്ന ബോധ്യം വിപണിയുടെ കുതിപ്പിന് സഹായിച്ചു.

ഐടി ഓഹരികൾ ഇന്നും താണു. എഫ് എം സി ജി‌, കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികൾക്കു ക്ഷീണമായി. ഉൽപന്ന വിലകൾ കയറുന്നത് ഇവരുടെ ഉൽപാദനച്ചെലവു കൂട്ടുമെന്നതാണു കാരണം. മാരുതി അടക്കം വാഹന കമ്പനികളും താഴോട്ടാണ്. വ്യാവസായിക ലോഹങ്ങളുടെ വില ഷാങ്ഹായ് വിപണിയിൽ ഇന്ന് ഉയർന്നത് മെറ്റൽ കമ്പനി ഓഹരികളുടെ വില ഉയർത്തി. ബാങ്ക് - ധനകാര്യ കമ്പനികൾ നേട്ടത്തിലായി.

ക്രൂഡ് ഓയിൽ രാവിലത്തെ കയറ്റത്തിനു ശേഷം താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം 109 ഡോളറിലായി. പക്ഷേ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

സ്വർണം ലോകവിപണിയിൽ 1991 ഡോളറിലേക്കു കുറഞ്ഞു. കേരളത്തിൽ സ്വർണ വില ഇന്നു മാറ്റമില്ല.

ഡോളർ ഇന്നു കാര്യമായ മാറ്റം കാണിച്ചില്ല. രണ്ടു പൈസ താണ് 76.28 രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT