വിപണിയില്‍ ആവേശം, സെന്‍സെക്‌സ് ഒന്നര ശതമാനത്തോളം ഉയര്‍ന്നു

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ട് ശതമാനം ഉയര്‍ന്നു

Update:2022-06-21 11:11 IST

ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്നും ആവേശം തുടരുന്നു. പോസിറ്റീവോടെ വ്യാപാരത്തിന് തുടക്കമിട്ട വിപണി 1.5 ശതമാനത്തോളം ഉയര്‍ച്ചയോടെയാണ് നീങ്ങുന്നത്. 11 മണിക്ക് ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1.45 ശതമാനം അഥവാ 754.85 പോയ്ന്റ് നേട്ടത്തോടെ 52,352.69 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 50 സൂചിക 228.55 പോയ്ന്റ് അഥവാ 1.49 ശതമാനം ഉയര്‍ന്ന് 15,578 പോയ്ന്റിലുമെത്തി.

വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും പോസിറ്റീവിലാണ്. ഇവ രണ്ട് ശതമാനത്തോളം ഉയര്‍ന്നു. മേഖലാതലത്തില്‍, ഇന്നലെ ഇടിവിലേക്ക് വീണ മെറ്റല്‍ ഏകദേശം രണ്ട് ശതമാനം ഉയര്‍ന്ന് നില തിരിച്ചുപിടിച്ചു. ഓട്ടോ, ഐടി, ഫാര്‍മ, പിഎസ്ബി സൂചികകളും പോസിറ്റീവിലാണ്.

ഓഹരികളില്‍ സുവന്‍ ലൈഫ് സയന്‍സസ് 9 ശതമാനം ഉയര്‍ന്നു. അവകാശ ഇഷ്യുവിലൂടെ ഫണ്ട് സ്വരൂപിക്കുന്നത്് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്പനിയുടെ ബോര്‍ഡ് യോഗം ജൂണ്‍ 24 ന് ചേരാനിരിക്കെയാണ് വിപണിയിലെ ഈ കുതിപ്പ്. തങ്ങളുടെ വിവിധ ബിസിനസുകളിലായി 1,092 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടിയതായി കമ്പനി വ്യക്തമാക്കിയതിന് പിന്നാലെ കെഇസി ഇന്റര്‍നാഷണലിന്റെ ഓഹരി വില രണ്ട് ശതമാനത്തോളം ഉയര്‍ന്നു.

Tags:    

Similar News