പതിവുപോലെ വിപണി. ചെറിയ ഉയർച്ചയോടെ തുടങ്ങി. പിന്നെ താഴോട്ടു നീങ്ങിയിട്ട് ചാഞ്ചാട്ടം.
ഐടി ഓഹരികൾ ഇന്നും താഴോട്ടു നീങ്ങി. ടിസിഎസ്, ഇൻഫി, ടെക് മഹീന്ദ്ര തുടങ്ങിയവ ഒരു ശതമാനത്തോളം താണു.
സ്റ്റീൽ, മെറ്റൽ ഓഹരികളും ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
അദാനി എൻ്റർപ്രൈസസും പോർട്സും ഒഴിച്ചുള്ള ഗ്രൂപ്പ് കമ്പനികൾക്കു വില കുറഞ്ഞു. അദാനി ഗ്രീനും അഡാനി ടോട്ടൽ ഗ്യാസും അഞ്ചു ശതമാനം വീതം താഴോട്ടു പോയി.
ഫെഡറൽ ബാങ്ക് ഓഹരികൾക്ക് ഇന്നു വില താണു. കേരളം ആസ്ഥാനമായുള്ള മറ്റു മൂന്നു ബാങ്കുകളുടെയും ഓഹരിക്കു വില കൂടി.
രൂപ വീണ്ടും താണു. വ്യാഴാഴ്ചത്തേക്ക് 15 പൈസ കൂടി 74.71 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.74 രൂപയിലേക്കു കയറിയ ശേഷം 74.67 രൂപയായി കുറഞ്ഞു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1778.74 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 35,360 രൂപയായി.
കടപ്പത്ര വില കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 6.059 ശതമാനത്തിലേക്കു വർധിച്ചു. അമേരിക്കയിലെ കടപ്പത്ര വിപണിയുടെ ചുവടുപിടിച്ചാണു കടപ്പത്ര വില നീങ്ങിയത്.
Read DhanamOnline in English
Subscribe to Dhanam Magazine