Markets

കയറിയിറങ്ങി ഓഹരികൾ; ക്രൂഡ് ഓയിൽ 70 ഡോളറിനു മുകളിൽ

ക്രൂഡ് ഓയ്ൽ വില ഇനിയും കയറിയേക്കും

T C Mathew

ഉയർന്നു തുടങ്ങി.ചെറിയ ചാഞ്ചാട്ടത്തിനു ശേഷം കൂടുതൽ ഉയരത്തിലേക്കു നീങ്ങി. വീണ്ടും താണു. ഇന്ന് ഇന്ത്യൻ ഓഹരി വിപണി കയറിയും ഇറങ്ങിയും നീങ്ങുകയാണ്. വിൽപന സമ്മർദമാണു താഴാേട്ടു വലിക്കുന്ന ഘടകം.

ബാങ്ക്, ധനകാര്യ ഓഹരികൾ തുടക്കത്തിൽ ഉയർന്നെങ്കിലും പിന്നീടു താണു. ഇതോടെ മുഖ്യസൂചികകളും താഴാേട്ടു നീങ്ങി.

സ്റ്റീൽ ഓഹരികൾ ഇന്നു പൊതുവേ താഴ്ചയിലാണ്. അലൂമിനിയം, ചെമ്പ് കമ്പനികളും താഴോട്ടു നീങ്ങി. ചൈന ബാങ്കുകൾക്കു പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് ലോഹ വിലകളുടെ കയറ്റത്തിനു വിരാമമിട്ടു.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി എസ് ബി ബാങ്ക് എന്നിവയുടെ ഓഹരികൾ രാവിലെ താഴ്ന്നു. എന്നാൽ ധനലക്ഷ്മി ഓഹരി ഉയർന്നു.

പിഎൻബി ഹൗസിംഗിൽ കാർളൈൽ ഗ്രൂപ്പ് ഭൂരിപക്ഷ ഓഹരി കൈവശമാക്കുമെന്നും എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നു വിരമിച്ച ആദിത്യ പുരിയെ ഡയറക്ടർ ആക്കുമെന്നും റിപ്പോർട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും പിഎൻബി ഹൗസിംഗ് ഓഹരി 20 ശതമാനം ഉയർന്നു. മാറ്റങ്ങൾ പിഎൻബി ഹൗസിംഗിൻ്റെ കുതിച്ചു ചാട്ടത്തിനു വഴി തുറക്കുമെന്നാണു പ്രതീക്ഷ.

ക്രൂഡ് ഓയിൽ വില 70 ഡോളർ കടന്നു. ബ്രെൻ്റ് ഇനം 70.22 ഡോളറിലെത്തി. ഇനിയും കയറുമെന്നാണു സൂചന. വിലക്കയറ്റം ഇന്ത്യക്കു ഭീഷണിയാണ്. ഇറക്കുമതിച്ചെലവ് വർധിച്ചാൽ കരൻ്റ് അക്കൗണ്ട് കമ്മി കൂടും. ആഭ്യന്തര വില വർധിക്കുന്നത് ചില്ലറ വിലക്കയറ്റം കൂടാൻ ഇടയാക്കും. ഒപെകും മിത്ര രാജ്യങ്ങളും ഇന്നു യോഗം ചേരുന്നുണ്ട്. നിലവിലെ ഉൽപാദനത്തോത് നിലനിർത്താൻ തീരുമാനിക്കുമെന്നാണു സൂചന.

സ്വർണം ഔൺസിന് 1912 ഡോളർ വരെ കയറി. വില 2000 ഡോളർ കടക്കുമെന്നാണു സൂചന.കേരളത്തിൽ പവന് 160 രൂപ കൂടി 36,880 രൂപ ആയി.

ഇന്നലെ വലിയ നേട്ടമുണ്ടാക്കിയ ഡോളർ ഇന്നു രാവിലെ അൽപം താണു. ത്തു പൈസ താണ് 72.55 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ കരുത്തു നേടുന്ന സൂചനയാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT