തകർച്ച ഒഴിവാക്കി ചാഞ്ചാട്ടം; മിഡ് , സ്മോൾ ക്യാപ് ഓഹരികൾ ഇന്നും ഉയർന്നു

ആഗോള ആശങ്കകൾ ഇന്നു വിപണിയെ അത്രകണ്ട് ഉലച്ചില്ല

Update: 2021-08-27 05:33 GMT

താഴ്ചയിൽ തുടങ്ങി; കൂടുതൽ താഴാേട്ടു നീങ്ങി. പിന്നീടു തിരിച്ചു കയറി. വീണ്ടും ചാഞ്ചാടി. സെൻസെക്സ് 200 പോയിൻറ് താഴ്ന്ന ശേഷം നേട്ടത്തിൽ എത്തിയിട്ട് വീണ്ടും താഴാേട്ടു നീങ്ങി. വീണ്ടും കയറി.

ആഗോള ആശങ്കകൾ ഇന്നു വിപണിയെ അത്രകണ്ട് ഉലച്ചില്ല. ഏഷ്യൻ വിപണികൾ മിക്കതും തിരിച്ചു കയറിയതാണു കാരണം. അമേരിക്കയിലെ ഡൗ ജോൺസ് സൂചികയുടെ ഫ്യൂച്ചേഴ്സ് ഉയർന്നതും വലിയ തകർച്ച ഒഴിവാക്കി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും ഉയർന്നു.
ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നും വിപണിയെ വലിച്ചു താഴ്ത്തി. ഐടി ഓഹരികൾ ഉയർച്ചയിലാണ്. നിഫ്റ്റി റിയൽറ്റി, ഫാർമ സൂചികകൾ ഒന്നേകാൽ ശതമാനം കയറി. കഴിഞ്ഞ ദിവസം നല്ല നേട്ടമുണ്ടാക്കിയ പഞ്ചസാര കമ്പനി ഓഹരികൾ ലാഭമെടുക്കൽ മൂലം ഇന്നു താണു.
കേരളത്തിൽ നിന്നുള്ള ഷെഡ്യൂൾഡ് ബാങ്കുകളിൽ ഫെഡറൽ ബാങ്ക് ഒഴികെയുള്ളവയുടെ ഓഹരി വില രാവിലെ താഴ്ന്നു.
അലൂമിനിയം വില ഉയരുന്നതും സ്വകാര്യവൽക്കരണ നീക്കവും നാൽകോ ഓഹരിയുടെ വില അഞ്ചു ശതമാനത്തോളം ഉയർത്തി. ഹിൻഡാൽകോ ഓഹരി മൂന്നു ശതമാനത്തോളം കയറി.
ഇന്നലെ കുത്തനെ താണ ഭാരതി എയർടെൽ ഓഹരി വില ഇന്നു രാവിലെ 1.3 ശതമാനം ഉയർന്നു.
വിവാദങ്ങളിൽ കുരുങ്ങിയ ഇൻഫോസിസ് ടെക്നോളജീസിൻ്റെ വില ഒരു ശതമാനത്തോളം താഴ്ന്നു.
ആഗാേള വിപണിയിൽ സ്വർണം 1798 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 160 രൂപ കൂടി 35,520 രൂപയായി.
ക്രൂഡ് ഓയിൽ വില വീണ്ടും കൂടി. ബ്രെൻ്റ് ജനം വീപ്പയ്ക്ക് 71.82 ഡോളറിലെത്തി.
ഡോളർ നിരക്ക് അൽപം താണു. 74.18 രൂപയിലാണ് രാവിലെ വ്യാപാരം


Tags:    

Similar News