രണ്ട് ദിവസത്തെ നേട്ടത്തിന് വിരാമം, ചുവപ്പിലേക്ക് വീണ് വിപണി
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.5 ശതമാനം വരെ ഇടിഞ്ഞു.
രണ്ട് ദിവസത്തെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ ഇടിവ്. ഇന്ന് രാവിലെ 11.10 ന് ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 455 പോയ്ന്റ് അഥവാ 0.87 ശതമാനം നഷ്ടത്തോടെ 52076 പോയ്ന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 50 സൂചിക 0.94 ശതമാനം അഥവാ 145 പോയ്ന്റ് ഇടിവിലാണ്.
ബെഞ്ച്മാര്‍ക്കുകള്‍ക്ക് അനുസൃതമായി, വിശാലമായ വിപണിയിലും ഇടിവുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.5 ശതമാനം വരെ ഇടിഞ്ഞു. മേഖലാടിസ്ഥാനത്തില്‍, നിഫ്റ്റി ഓയില്‍ & ഗ്യാസ്, ലോഹങ്ങള്‍, റിയാലിറ്റി, ബാങ്ക് എന്നീ ഓഹരികളിലാണ് കനത്ത ഇടിവുണ്ടായത്. ഇവയുടെ ഓഹരികള്‍ 1-3 ശതമാനം വരെ ഇടിഞ്ഞു. ഫാര്‍മയും എഫ്എംസിജിയും നേരിയ നേട്ടമുണ്ടാക്കി.
അതേസമയം, ഓഹരികള്‍ ഇടിഞ്ഞതോടെ ജിന്‍ഡല്‍ സ്റ്റീല്‍, സ്‌പെയ്‌സ് ജെറ്റ് എന്നിവയ 52 ആഴ്ചക്കിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ലൈക് ലാബ്‌സ്, സ്ഫിയര്‍ ഗ്ലോബല്‍ എന്നിവ 10 ശതമാനം വരെ മുന്നേറി. ടിസിഎസ്, ഇന്‍ഫോസിസ് എന്നിവ നേരിയ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.