വിപണിയില്‍ ആശ്വാസക്കാറ്റ്, സൂചികകള്‍ ഒരു ശതമാനം നേട്ടത്തില്‍

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.1 ശതമാനം വീതം ഉയര്‍ന്നു

Update:2022-06-23 11:35 IST

ലാഭമെടുപ്പിനെ തുടര്‍ന്ന് ഇന്നലെ ഇടിവിലേക്ക് വീണ ഓഹരി വിപണിയില്‍ ഇന്ന് ആശ്വാസക്കാറ്റ്. ഇന്ന് 11 മണിക്ക്, ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 597 പോയ്ന്റ് അഥവാ 1.15 ശതമാനം ഉയര്‍ന്ന് 52473 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 50 സൂചിക 204 പോയ്ന്റ് അഥവാ 1.33 ശതമാനം ഉയര്‍ന്ന് 15617 പോയ്ന്റിലുമെത്തി.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.1 ശതമാനം വീതം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി ഓട്ടോ, ഐടി സൂചികകള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍സ് എന്നിവയും മുന്നേറി.
ബൈബാക്ക് പ്ലാനിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നതിനായി തിങ്കളാഴ്ച ബോര്‍ഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെ ഓഹരികളില്‍, ബജാജ് ഓട്ടോ 3 ശതമാനം ഉയര്‍ന്നു. ഹിറോ മോട്ടോകര്‍പ്പ് ലിമിറ്റഡിന്റെ ഓഹരി വില 4.5 ശതമാനം നേട്ടത്തോടെ 2,638.15 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഐഡിഎഫ്‌സി ബാങ്ക് (5.15 ശതമാനം), മാരുതി സുസുകി (4369 ശതമാനം) എന്നിവയും നേട്ടത്തിലാണ്.


Tags:    

Similar News