പ്രവര്‍ത്തന ചെലവ് കുറഞ്ഞു, വരുമാനം വര്‍ധിച്ചു; ഈ സിമന്റ് ഓഹരി പരിഗണിക്കാം

പ്രീമിയം ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചു, സിമന്റ് ഡിമാന്‍ഡില്‍ വര്‍ധന

Update: 2023-09-13 11:06 GMT

അദാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സിമന്റ് കമ്പനിയായ എ.സി.സിക്ക് (ACC Ltd) വിവിധ തരം സിമന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി 17 ഉത്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2023-24 ജൂണ്‍ പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടിയ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റ സാധ്യത ഉണ്ട്:

1. സിമന്റ് ഉത്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉള്ളതിനെ തുടര്‍ന്ന് 2023-24ല്‍ വരുമാനം 16.4% വര്‍ധിച്ച് 5,201 കോടി രൂപയായി. പ്രീമിയം ഉത്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാന്‍ സാധിച്ചു.
2. വില്‍പ്പന 23.7% വര്‍ധിച്ച് 94 ലക്ഷം ടണ്ണായി. ബ്ലെന്‍ഡഡ് സിമന്റ് വില്‍പ്പന ഉയര്‍ന്നു, പ്രവര്‍ത്തന ക്ഷമത വര്‍ധിച്ചു. പ്രധാനപ്പെട്ട വിപണികളില്‍ ആധിപത്യം നിലനിര്‍ത്താനായി.
3. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 80.9% വര്‍ധിച്ച് 771 കോടി രൂപയായി. EBITDA മാര്‍ജിന്‍ 5.30% വര്‍ധിച്ച് 14.8 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും വൈദ്യുതി, ഇന്ധന ചെലവുകള്‍ കുറഞ്ഞതും കമ്പനിക്ക് അനുകൂലമായി. ചരക്ക് കൂലി, കൈമാറല്‍ നിരക്കുകള്‍ കുറഞ്ഞതും നേട്ടമായി. ചൂള ഇന്ധനത്തിന്റെ വില 15.5% കുറഞ്ഞു- 1,000 കിലോ കാലറിക്ക് 13 രൂപ. അറ്റാദായം 105% വര്‍ധിച്ച് 466 കോടി രൂപയായി.
4. ഉത്തര്‍ പ്രദേശിലെ അമേതയില്‍ സംയോജിത സിമന്റ് ഉത്പാദന കേന്ദ്രം രണ്ടാം പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ക്ലിങ്കര്‍ ശേഷി പ്രതിവര്‍ഷം 3.3 ദശലക്ഷം ടണ്ണായി വര്‍ധിക്കും. ഗ്രൈന്‍ഡിങ് ശേഷി പ്രതിവര്‍ഷം 10 ലക്ഷം ടണ്ണായി വര്‍ധിക്കും.
5. രണ്ട് ഉത്പാദന കേന്ദ്രങ്ങളില്‍ വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനം പൂര്‍ണ ശേഷിയില്‍ (22.4 മെഗാ വാട്ട്) പ്രവര്‍ത്തിക്കുന്നുണ്ട്. മാതൃ സ്ഥാപനവുമായും മറ്റു ഗ്രൂപ് കമ്പനികളുമായും സമന്വയിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ട് പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ കഴിയുന്നുണ്ട്.
6. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനുള്ള മുന്നോട്ടുള്ള ശ്രമങ്ങള്‍, ഉത്പാദന ശേഷി വര്‍ധന, സിമന്റ് ഡിമാന്‍ഡ് വര്‍ധന തുടങ്ങിയ അനുകൂല ഘടകങ്ങള്‍ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക (Accumulate)
ലക്ഷ്യ വില - 2,325 രൂപ
നിലവില്‍ - 2,009 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News