വരുമാനം വര്‍ധിപ്പിച്ച് നെസ്‌ലെ ഇന്ത്യ, ഇന്നത്തെ ഓഹരി നിര്‍ദേശം കാണാം
2021 ല്‍ കമ്പനിയുടെ വരുമാനം 10.2 % വര്‍ധിച്ച് 14709 കോടി രൂപയായി.
നിര്‍ദേശം : വാങ്ങുക (buy)
ലക്ഷ്യ വില : 19,995 രൂപ (ജിയോജിത്)
സ്വിറ്റ്‌സര്‍ലാന്‍ഡ് കമ്പനിയായ നെസ്‌ലെയുടെ സബ്‌സിഡിയറി യാണ് നെസ്‌ലെ ഇന്ത്യ. പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡുകളായ കിറ്റ്കാറ്റ്, ബാര്‍ വണ്‍, മില്‍ക്കി ബാര്‍, പാല്‍ ഉത്പന്നങ്ങളായ മില്‍ക്ക് മെയ്ഡ്, എവെരി ഡേ കൂടാതെ കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമായ മാഗ്ഗി നൂഡില്‍സ് തുടങ്ങി അനേകം ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള കമ്പനി. ഇത് കൂടാതെ പാനീയങ്ങളും ധാന്യങ്ങളും ഉള്‍പ്പെട്ട വിപുലമായ ഉല്‍പന്ന ശ്രേണി നെസ്‌ലെക്ക് ഉണ്ട്.
2021 നാലാം പാദത്തില്‍ മാഗ്ഗി നൂഡില്‍സ്, കിറ്റ് കാറ്റ്, മഞ്ച്, നെസ്‌കഫേ ക്ളാസ്സിക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ക്വിക്ക് കോമേഴ്സ്, ക്ലിക്ക് ആന്‍ഡ് ,മോര്‍ട്ടര്‍ എന്നീ ഇകൊമേഴ്‌സ് സംവിധാനത്തിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സാധിച്ചു.
2021 ല്‍ വരുമാനം 10.2 % വര്‍ധിച്ച് 14709 കോടി രൂപയായി. നൂതന ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 5 % വളര്‍ച്ച ഉണ്ടായി. മൊത്തം വില്‍പനയുടെ 25 ശതമാനം വരെ ഗ്രാമീണ മേഖലയില്‍ നിന്നായിരുന്നു. പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയും ശക്തമായ ബ്രാന്‍ഡുകളുടെ പിന്‍ബലവും 2022-23 ല്‍ ഇതിലും മെച്ചപ്പെട്ട വളര്‍ച്ചക്ക് വഴി തെളിക്കും.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രകാരം നൂതന ഉല്‍പാദന സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്നതും, ചെലവ് ചുരുക്കല്‍ നടപടികളും ഉല്‍പന്നങ്ങളുടെ വില്‍പന ഉയരുന്നതും നെസ്റ്റ് ലെക്ക് അനുകൂലമാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy )
ലക്ഷ്യ വില - 19,995 രൂപ
ദൈര്‍ഖ്യം - 12 മാസം
പ്രതീക്ഷിക്കുന്ന ആദായം - 11 %. (ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്)
(Stock Recommendation by Geojit Financial Services Ltd)