ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്ക്‌സ്: ഓഹരി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ലോജിസ്റ്റിക്‌സ് കമ്പനി

ലോജിസ്റ്റിക്‌സ് മേഖലയിലെ വികസനം ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്‌സിന്റെ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാക്കുമോ?

Update: 2022-03-31 04:58 GMT

ഇന്ത്യന്‍ റെയില്‍വേയുടെ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിക്ക് ഗുണകരമാകുന്ന കമ്പനിയാണ് ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്‌സ്.

ഒന്‍പത് ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോകള്‍, കണ്ടെയ്‌നര്‍ ചരക്ക് സ്റ്റേഷനുകളും ഉള്ള സംയോജിത ലോജിസ്റ്റിക്‌സ് കമ്പനിയാണ് ഗേറ്റ് വേ ഡിസ്ട്രിപാര്‍കസ് (Gateway Distriparks Ltd). ഇതുകൂടാതെ 31 ട്രെയിന്‍ സെറ്റുകളും, 500 ട്രെയ്ലറുകളും സ്വന്തമായിട്ടുണ്ട്. രണ്ട് ഗ്രൂപ്പ് കമ്പനികളായ ഗേറ്റ് വേ ഈസ്റ്റ് ഇന്ത്യ, ഗേറ്റ് വേ റയില്‍ ഫ്രെയ്റ്റ് എന്നിവ ഗേറ്റ് വേ ഡിസ്ട്രിപാര്‍കസില്‍ ലയിപ്പിച്ച അടുത്തിടെ ഓഹരി വിപണിയില്‍ റീലിസ്റ്റ് ചെയ്തു.

ഇന്ത്യന്‍ റയില്‍വേ നടപ്പാക്കുന്ന സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ ( Western Dedicated Freight Corridor) പ്രവര്‍ത്തനം ഭാഗികമായി ആരംഭിക്കുന്നതോടെ ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്‌സിന്റെ വിറ്റുവരവ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡു മാര്‍ഗം ചരക്ക് കടത്തുന്നതിനെക്കാള്‍ ലാഭം റയില്‍വേയിലൂടെയായതിനാല്‍ പ്രവര്‍ത്തന മാര്‍ജിന്‍ മെച്ചപ്പെടാന്‍ സഹായിക്കും.

2020-21 മുതല്‍ 2023-24 വരെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 44 % സംയോജിത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021-22 ല്‍ കടവും ഓഹരിയും തമ്മിലുള്ള അനുപാതം 0.55 ല്‍ നിന്ന് 0.30 ആയി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ മൂലധന ചെലവുകളും, മെച്ചപ്പെട്ട പണമൊഴുക്കും (cash flow) കടവും ഓഹരിയും തമ്മിലുള്ള അനുപാതം 2023-24 ല്‍ 0.20 ശതമാനമായി കുറയാന്‍ സഹായകരമാകും.

ശക്തമായ ബാലന്‍സ് ഷീറ്റ്, കൂടുതല്‍ ചരക്ക് നീക്കം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, റയില്‍വേ ചരക്ക് ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതും ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്‌സിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക
ലക്ഷ്യ വില -88 രൂപ
നിലവിലെ വില -68 രൂപ
(Stock Recommendation by Nirmal Bang Research)


Tags:    

Similar News