ഒരു ശതകോടി ഡോളറിലധികം വിറ്റുവരവ്; നിക്ഷേപകര്‍ക്ക് ഈ കണ്‍സ്യൂമര്‍ ഉല്‍പ്പന്നക്കമ്പനി ഓഹരി നേട്ടമാകും
പാരച്യൂട്ട് വെളിച്ചണ്ണയിലൂടെ പ്രസിദ്ധി നേടിയ മാരിക്കോ ആരോഗ്യ ഭക്ഷണ രംഗത്തേക്കും കടന്നിരിക്കുന്നു
ഇന്ത്യയിലെ മൂന്നിൽ ഒന്ന് വ്യക്തികളെ സ്പർശിക്കുന്ന ഉൽപന്നങ്ങളുടെ വൈവിധ്യ മാർന്ന ശ്രേണിയാണ് മാരിക്കോക്ക് ഉള്ളത് (Marico Ltd ). പ്രമുഖ ബ്രാൻഡുകളായ പാരച്യൂട്ട്, സഫോള , മെഡിക്കർ, ലിവോൺ തുടങ്ങിയവ മാരിക്കോയുടെ സ്വന്തമാണ്.
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ വിഭാഗത്തിൽ ശക്തി ഉറപ്പിക്കാൻ ഈ വർഷം മാരിക്കോ സഫോള മയോണീസ്, സഫോള പീനട്ട് ബട്ടർ എന്നിവ പുറത്തിറക്കി. രുചിയിൽ വിട്ടുവീഴ്ച വരുത്താതെ ആരോഗ്യ കരമായ ഭക്ഷ്യ ഉല്പന്നങ്ങൾക്കാണ് മാരിക്കോ ഊന്നൽ നൽകുന്നത്. 2021 -22 ൽ ആദ്യ 9 മാസങ്ങളിൽ വിൽപന 21.79 % വർധിച്ച് 7351 കോടി രൂപയായി. 2021 -22 ൽ വാർഷിക ലാഭ വളർച്ച 6.5 % വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്ഷ്യ എണ്ണകളുടെ വില വർധനവ് നേരിടാൻ ഉൽപന്ന വിലകൾ വർധിപ്പിച്ചിട്ടുണ്ട്. 2020-21 ൽ 1.1 ശതകോടി ഡോളർ വിറ്റുവരവ് നേടിയിരുന്നു
പുതിയ സഫോള ഉൽപന്നങ്ങൾ പുറത്തിറക്കിയത് ഭക്ഷ്യ വിപണിയിൽ നിന്ന് 2023 -24 ൽ 10 ശതകോടി രൂപ വരെ വരുമാനം ലഭിക്കാൻ സഹായകരമായിരിക്കും.
പുതിയ സഫോള ഉൽപന്നങ്ങൾ പുറത്തിറക്കിയത് ഭക്ഷ്യ വിപണിയിൽ നിന്ന് 2023 -24 ൽ 10 ശതകോടി രൂപ വരെ വരുമാനം ലഭിക്കാൻ സഹായകരമായിരിക്കും.
മാരിക്കോ ഉൽപന്നങ്ങൾ ഈജിപ്ത്, മലേഷ്യ, ബംഗ്ലാദേശ്, ദക്ഷിണ ആഫ്രിക്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യം ഉണ്ട്.
ബി എസ് ഇ ഓഹരി സൂചികയേ അപേക്ഷിച്ച് നിക്ഷേപകർക്ക് വാർഷിക അടിസ്ഥാനത്തിൽ 7.57 % കൂടുതൽ ആദായം നേടികൊടുത്തിട്ടുണ്ട്.
നിക്ഷേപകർക്കുള്ള നിർദേശം : ശേഖരിക്കുക (accumulate )
ബി എസ് ഇ ഓഹരി സൂചികയേ അപേക്ഷിച്ച് നിക്ഷേപകർക്ക് വാർഷിക അടിസ്ഥാനത്തിൽ 7.57 % കൂടുതൽ ആദായം നേടികൊടുത്തിട്ടുണ്ട്.
നിക്ഷേപകർക്കുള്ള നിർദേശം : ശേഖരിക്കുക (accumulate )
ലക്ഷ്യ വില 585 രൂപ
നിലവിലെ വില 517 രൂപ
(Stock Recommendation by Nirmal Bang Research)