ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം
പുതിയ ഇന്‍ഷുറന്‍സ് പദ്ധതികളിലും പുതിയ ബിസിനസില്‍ നിന്നുള്ള മാര്‍ജിനിലും വര്‍ധനവ്
2001 ല്‍ ഐ സി ഐ സി ഐ ബാങ്കും പ്രുഡന്‍ഷ്യല്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്‌സും സംയുക്തമായി ആരംഭിച്ച ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വളരെ വേഗം വളര്‍ന്ന് നിലവില്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 2404 ശതകോടി രൂപയായി. 2021 ല്‍ നിരവധി പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിക്ഷേപകര്‍ക്കായി ആരംഭിച്ചു. നിശ്ചിത കാലാവധി ഉള്ള പദ്ധതികള്‍ (term), റിട്ടയര്‍മെന്റ് പദ്ധതികള്‍, ഉറപ്പുള്ള വരുമാനം നല്‍കുന്ന പദ്ധതികള്‍ ആരംഭിച്ചത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിച്ചു.
2021-22 ല്‍ അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ പുതിയ ബിസിനസില്‍ നിന്നുള്ള മൂല്യം (Value of New Business) 45 % വര്‍ധിച്ച് 8.73 ശ തകോടി രൂപ നേടി പുതിയ ബിസിനസില്‍ നിന്നുള്ള മൂല്യം ശരാശരി 28 ശതമാനമായിരുന്നു.2022-23 ല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 26.5 ശതകോടി രൂപയായി വര്‍ധിക്കും.
2021-22 ല്‍ നാലാം പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 199 % വര്‍ധിച്ച് 186.88 കോടി രൂപ യായി. വിറ്റ് വരവ് 32.56 % കുറഞ്ഞു -13002.76 കോടി രൂപ.
നോണ്‍ ലിങ്ക്ഡ് നിക്ഷേപ പദ്ധതികളില്‍ നിന്നാണ് കൂടുതല്‍ ആദായം കമ്പനിക്ക് നേടാന്‍ കഴിഞ്ഞത്.കോവിടും, ഉയര്‍ന്ന പണപ്പെരുപ്പവും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ വിപണിയില്‍ നില നില്‍ക്കുന്ന വേളയിലും മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ നേടി എടുക്കാന്‍ ഐ ഐ സി പ്രുഡന്‍ഷ്യലിന് സാധിച്ചു.
പുതിയ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ 25 % വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഏജന്‍സി ബിസിനസിലൂടെയും, ഐ സി ഐ സി ഐ ബാങ്ക് അഷുറന്‍സ് ചാനലുകള്‍ വികസിപ്പാകാന്‍ പദ്ധതിയുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 750 രൂപ
നിലവില്‍ -542 രൂപ.
(Stock Recommendation by Nirmal Bang Research)