പല്ലുകൾക്ക് തിളക്കവും ശക്‌തിയും നൽകാൻ എന്നും മുന്നിൽ, കോൾഗേറ്റ് പാമലിവ് ഓഹരികൾ വാങ്ങാം

രണ്ട് ടൂത്ത്‌ പേസ്റ്റുകൾ റീലോഞ്ച് ചെയ്തു, പല്ലുകൾ വെളിപ്പിക്കാൻ പുതിയ പേസ്റ്റ്, വരുമാനം 5000 കോടി

Update: 2022-06-17 01:45 GMT
ഇന്നത്തെ ഓഹരി: കോൾഗേറ്റ് പാമലിവ്(Colgate Palmolive (India) Ltd)
  • 1937 ൽ കോൾഗേറ്റ് ഡെൻറ്റൽ ക്രീമും,1949 ൽ ടൂത് പൗഡറും ടൂത്ത്‌ ബ്രഷും പുറത്തിറക്കി ദന്ത സംരക്ഷണ വിപണിയിൽ ആധിപത്യം നേടിയ കോൾഗേറ്റ് പാമലിവ് (Colgate Palmolive (India) Ltd) ഓരോ വർഷവും വിപണിയിൽ പുതിയ ഉൽപ്പങ്ങൾ പുറത്തിറക്കി വീണ്ടും വളരുന്ന കമ്പനിയാണ്.
  • നിലവിൽ കോസ്മെറ്റിക്സ്, ഷേവിങ്ങ് ക്രീം, സോപ്പ്, ഗ്ലിസറിൻ തുടങ്ങിയ ഉൽപ്പന്നങ്ങളും പാമോലിവ് ബ്രാൻഡിൽ പുറത്തിറക്കുന്നുണ്ട്. ഇലക്ട്രിക്ക് ടൂത്ത് ബ്രഷുകളും ആദ്യമായി പുറത്തിറക്കിയത് കോൾഗേറ്റായിരുന്നു.
  • 2021-22 ൽ വിറ്റ് വരവ് 5.3 % വർധിച്ച് 5000 കോടി രൂപയിലധികമായി. 5 ആയുർവേദ ചേരുവകൾ ഉൾപ്പെടുത്തി വേദ് ശക്തി ടൂത്ത്‌ പേസ്റ്റും, കോൾഗേറ്റ് സ്ട്രോങ്ങ് ടീത്തും റീലോഞ്ച് ചെയ്തു. മൂന്ന് ദിവസം കൊണ്ട് പല്ല് വെളിപ്പിക്കുന്ന ന്യു കോൾഗേറ്റ് വിസിബിൾ വൈറ്റ് എന്ന ടൂത്ത്‌ പേസ്റ്റ് പുതുതായി വിപണിയിൽ ഇറക്കി.
  • 2021-22 നാലാം പാദത്തിൽ പ്രവർത്തന വരുമാനം 1.4 % വർധിച്ച് 1303 കോടി രൂപയായി. ഉൽപ്പാദന ചെലവ് കൂടിയത് നേരിടാൻ ഉൽപ്പന്ന വിലകൾ വർധിപ്പിച്ചു. ഗ്രാമീണ മേഖലയിൽ വിൽപ്പന മാന്ദ്യം ഉണ്ടായി. ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ് വിൽപ്പന കുറഞ്ഞു. പുതിയ ഉൽപ്പനങ്ങളിൽ ചിലത് വിജയിച്ചില്ല -മൗത്ത് വാഷ്, ഡയബറ്റിക് ടൂത്ത് പേസ്റ്റ് എന്നിവ അതിൽപ്പെടും.
  • ഇകൊമേഴ്സ് വിപണനം കഴിഞ്ഞ 5 വർഷങ്ങളിൽ 10 മടങ് വർധിച്ചു. വെല്ലുവിളകൾ നിറഞ്ഞ വർഷത്തിൽ സന്തുലിതമായ വളർച്ച കൈവരിക്കാൻ കോൾഗേറ്റിന് കഴിഞ്ഞതായി ചെയർമാൻ മുകുൾ ഡിയോറസ് അഭിപ്രായപ്പെട്ടു.
  • ജീവനക്കാരുടെ വേതന ചെലവുകൾ കുറച്ച് മാർജിൻ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. പുതിയ ഉൽപ്പനങ്ങൾ പുറത്തിറക്കുന്നതുകൊണ്ട് പരസ്യ ചെലവുകൾ വർധിക്കും. പ്രതിസന്ധിക ൾക്ക് നടുവിൽ കഴിഞ്ഞ വർഷം വളർച്ച കുറഞ്ഞെങ്കിലും ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ഈ വർഷം വിപണി മെച്ചപ്പെടാൻ സാധ്യതയുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1800

നിലവിൽ 1508

(Stock Recommendation by Geojit Financial Services)


Tags:    

Similar News