Markets

ഡിജിറ്റൽ സേവനങ്ങളിൽ ശക്‌തരായ ഈ ഐ ടി കമ്പനിയുടെ ഓഹരികൾ വാങ്ങാം

ജർമനിയിലെ ഡിജിറ്റൽ കമ്പനി ഏറ്റെടുത്തും ഓസ്‌ട്രേലിയയിൽ ലിവിംഗ് ലാബും സ്ഥാപിച്ച് ഇൻഫോസിസ്

Dhanam News Desk

നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഐ ടി സേവന മേഖലയിലെ മുൻ നിര കമ്പനിയാണ് ഇൻഫോസിസ് (Infosys Ltd). ഇതിന്റെ സ്ഥാപകരിൽ എൻ ആർ നാരായണ മൂർത്തി ഉൾപ്പടെ 7 പേരും കമ്പനിയിൽ നിന്ന് റിട്ടയർ ചെയ്‌തെങ്കിലും അവർ തെളിച്ച പാതയിലൂടെ ഇപ്പോൾ ലോക വ്യവസായങ്ങൾക്കും സർക്കാരുകൾക്കും നൂതന ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനിയായി ഇൻഫോസിസ് രൂപാന്തരപ്പെട്ടിരിക്കുന്നു.

2022 ൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ ലിവിങ് ലാബ് സ്ഥാപിക്കുക വഴി ഇൻഫോസിസ് പങ്കാളികൾക്ക് നിർമിത ബുദ്ധി (artificial intelligence), ക്‌ളൗഡ്‌ സാങ്കേതികത, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, സൈബർ സുരക്ഷ , വിർച്യുൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യ ഒരു സഹകരണ അന്തരീക്ഷത്തിൽ ഉപയോഗപ്പെടുത്താൻ സഹായിക്കും.

ജർമനിയിലെ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പീരിയൻസ് കമ്പനി യായ ഒഡിറ്റി (Oditty), കൂടാതെ അമേരിക്കൻ കമ്പനിയായ വോങ് ഡൂഡി (Wong Doody) എന്നിവയും ഏറ്റെടുത്തതിലൂടെ ഡിജിറ്റൽ സേവന രംഗത്ത് അതിവേഗം മുന്നേറുകയുണ്.

2021-22 ആദ്യ പകുതിയിൽ 1.6 ശതകോടി ഡോളറും, രണ്ടാം പകുതിയിൽ 2.2 ശതകോടി ഡോളറിന്റെ വലിയ ഇടപാടുകൾ കരസ്ഥമാക്കാൻ ഇന്ഫോസിസിന് സാധിച്ചു. ഡിജിറ്റൽ സേവനങ്ങളിൽ 41 % വളർച്ച കൈവരിച്ച് 10 ശതകോടി ഡോളർ 2021-22 ൽ നേടാൻ കഴിഞ്ഞു. 13 വലിയ വലിയ ഉപഭോക്താക്കളെ കണ്ടെത്താനും ഇന്ഫോസിസിന് കഴിഞ്ഞു.

2021-22 നാലാം പാദത്തിൽ വിറ്റ് വരവ് 32,276 കോടി രൂപ യായി ഉയർന്നു. ജീവശാസ്ത്ര മേഖലയിൽ നിന്നുള്ള ബിസിനസിൽ വളർച്ച പ്രതീക്ഷിക്കുന്നു.

വേതന വർധന വും, വിസ ചെലവുകളും വര്ധിക്കുന്നുവെങ്കിലും 2022-23 വരുമാനത്തിൽ 12 -15 ശതമാനം വളർച്ച നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്ക് ഉള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില: 2140 രൂപ

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT