ഓഗസ്റ്റില്‍ ബോക്‌സ് ഓഫിസ് റെക്കോഡ്, ഈ ഓഹരിയില്‍ മുന്നേറ്റമുണ്ടാകുമോ?

പുതിയ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നു, ഹോളിവുഡ് സമരം മൂലം ഇംഗ്ലീഷ് ചലച്ചിത്രങ്ങളുടെ റിലീസ് വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കും

Update:2023-09-12 18:12 IST

    ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് കമ്പനിയായ പി.വി.ആര്‍ ഇനോക്‌സ് ഓഗസ്റ്റില്‍  ബോക്‌സ് ഓഫീസ് വരുമാനത്തിലും ചലച്ചിത്ര പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിലും റെക്കോഡ് കൈവരിച്ചു. പുതിയ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ബിസിനസില്‍ പുരോഗതി കൈവരിക്കാനുള്ള ശ്രമത്തിലാണ്. ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത ഉണ്ട്. വിശദാംശങ്ങള്‍ നോക്കാം:

1. ഇനോക്‌സ് എന്ന കമ്പനിയുമായി പി.വി.ആര്‍ മാര്‍ച്ച് 2022ല്‍ ലയനം നടന്നതിനെ തുടര്‍ന്ന് 14 നഗരങ്ങളില്‍ 17 മാളുകളില്‍ 105 പുതിയ സ്‌ക്രീനുകള്‍ ആരംഭിച്ചു. ഇപ്പോള്‍ ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ 115 സ്ഥലങ്ങളിലായി 1,708 സ്‌ക്രീനുകള്‍ മൊത്തം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ ബീഹാര്‍, കര്‍ണാടക, ഒഡീഷ, ഡല്‍ഹി എന്നിവിടങ്ങളില്‍ പുതിയ സ്‌ക്രീനുകള്‍ ആരംഭിച്ചു. എങ്കിലും നേരത്തെ പ്രഖ്യാപിച്ചതിനേക്കാള്‍ കുറവ്‌  പുതിയ സ്‌ക്രീനുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വികസനത്തിനായി സ്വന്തം ഫണ്ട് ഉപയോഗിക്കുക വഴി കടകെണിയില്‍ വീഴാതെ മുന്നോട്ട് പോകാന്‍ സാധിക്കും.
2. പരസ്യ വരുമാനം കോവിഡിന് മുന്‍പുള്ളതിന്റെ 60-65% വരെയെ കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ. കൂടുതല്‍ ചലച്ചിത്ര പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നത് പരസ്യ വരുമാനം പൂര്‍വ സ്ഥിതിയിലേക്ക് ഉയരുമെന്ന് കരുതുന്നു.
3. ഒ.ടി.ടി റിലീസുകള്‍ കടുത്ത മത്സരം നല്‍കുന്നുണ്ട്. തീയേറ്റര്‍ റിലീസ് കഴിഞ്ഞ്‌  രണ്ടു മാസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് പാടുള്ളു എന്ന നിബന്ധന പാലിക്കുന്നതില്‍ ചലച്ചിത്ര നിര്‍മാതാക്കള്‍ ബോളിവുഡില്‍ വിജയിച്ചെങ്കിലും തെക്കേ ഇന്ത്യയില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. രജനീകാന്തിന്റെ ജയ്ലര്‍ തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഒ.ടി.ടി റിലീസായി. പി.വി.ആര്‍ ഇനോക്‌സ് തെക്കേ ഇന്ത്യയില്‍ വികസിക്കുന്നതോടെ നിര്‍മാതാക്കളുമായി കൂടുതല്‍ വിലപേശാനുള്ള ശക്തി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. കഴിഞ്ഞ പാദങ്ങളില്‍ ഹോളിവുഡ് ചിത്രങ്ങളായ മിഷന്‍ ഇമ്പോസിബിള്‍, ഡെഡ് റെക്കോണിങ് ഒന്നാം ഭാഗം, ഒപ്പന്‍ ഹൈമര്‍ എന്നിവയാണ് ബോക്‌സ് ഓഫീസ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ബോളിവുഡില്‍ ഗദ്ദര്‍ 2, ജവാന്‍ എന്നിവയും. 2023-24 മൂന്നാം പാദത്തില്‍ കൂടുതല്‍ മലയാളം, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ഹോളിവുഡില്‍ സമരം തുടരുന്നത് പുതിയ ചലച്ചിത്രങ്ങളുടെ റിലീസ് വൈകിപ്പിക്കുമെന്ന് ആശങ്കയുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 2,131 രൂപ
നിലവില്‍ - 1,792 രൂപ
Stock Recommendation by Nirmal Bang Research

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News