34 പുതിയ ഉത്പന്നങ്ങള്‍, ഈ ടാറ്റ ഓഹരിയുടെ വില 16 % ഉയരാം

വിതരണ ശൃംഖല വികസപ്പിച്ചു, ഇന്ത്യന്‍ ഗ്രോത്ത് ബിസിനസില്‍ 53 % വളര്‍ച്ച

Update: 2023-05-26 12:49 GMT

 വിവിധ പാനീയങ്ങളും ഭക്ഷ്യ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി വേഗത്തില്‍ വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങളില്‍ ശക്തമാവുകയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ടസ് (Tata Consumer Products).  ടാറ്റ ടീ, ടെറ്റ്‌ലി, ടാറ്റ സാള്‍ട്ട്, ഹിമാലയന്‍ നാച്ചുറല്‍ മിനറല്‍ വാട്ടര്‍, ടാറ്റ സോള്‍ഫുള്‍ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകള്‍ സ്വന്തമായിട്ടുണ്ട്. 2022-23 മാര്‍ച്ച് പാദത്തില്‍ മികച്ച സാമ്പത്തിക ഫലം നേടാനായത് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കുന്നു. ഓഹരിയുടെ വളര്‍ച്ചാ സാധ്യത നോക്കാം:

1. 2022-23 മാര്‍ച്ച് പാദത്തില്‍ വരുമാനം 14 ശതമാനം വര്‍ധിച്ച് 3,619 കോടി രൂപയായി. അറ്റാദായം 21 ശതമാനം വര്‍ധിച്ച് 290 കോടി രൂപയുമായി. 2022-23ല്‍ വാര്‍ഷിക വരുമാനം 11 ശതമാനം വര്‍ധിച്ച് 13,783 കോടി രൂപയായി. അറ്റാദായം 30 ശതമാനം വര്‍ധിച്ച് 1320 കോടി രൂപയും.
2. നേരിട്ടുള്ള വിതരണ ശൃംഖല വിപുലപ്പെടുത്തി. 2020ല്‍ 5 ലക്ഷം ഔട്ട് ലെറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2023 ല്‍ 15 ലക്ഷമായി. 34 പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി.
3. ഇന്ത്യ ഗ്രോത്ത് ബിസിനസ് വിഭാഗം 53 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. നരിഷ്‌കോ (NourishCo), ടാറ്റ സമ്പന്‍, ടാറ്റ സോള്‍ഫുള്‍, ടാറ്റ സ്മാര്‍ട്ട് ഫുഡ്‌സ് എന്നിവയാണ് ഇന്ത്യ ഗ്രോത്ത് ബിസിനസില്‍ ഉള്‍പ്പെടുന്നത്. ആഭ്യന്തര ബിസിനസിന്റെ 15 ശതമാനം ഈ വിഭാഗത്തില്‍ നിന്നാണ്.
4. നരിഷ്‌കോ വിഭാഗത്തില്‍ ടാറ്റ ഫ്രുസ്‌കി ഫ്രൂട്ട് & ജെല്ലി എന്ന പേരില്‍ പുതിയ പാനീയം പുറത്തിറക്കി. 200 മില്ലി 20 രൂപക്ക് വില്‍ക്കുന്നു. 2022 -23ല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 80 ശതമാനം വര്‍ധിച്ച് 620 കോടി രൂപയായി.
5. അന്താരാഷ്ട്ര ബിസിനസില്‍ വളര്‍ച്ച ഉണ്ടായെങ്കിലും പണപ്പെരുപ്പവും പ്രതികൂല കറന്‍സി വിനിമയ നിരക്കുകളും വികസനത്തെ ബാധിച്ചു. അമേരിക്ക, കാനഡ, യു.കെ എന്നിവിടങ്ങളില്‍ കാപ്പിയുടെയും തേയിലയുടെയും വില്‍പ്പന വര്‍ധിച്ചു.
6. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 9 ശതമാനവും അറ്റാദായത്തില്‍ 24 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരമ്പരാഗതമായി ശക്തമായ തേയില, കാപ്പി, ഉപ്പ് എന്നി ഉത്പന്നങ്ങള്‍ കൂടാതെ മധുര പാനീയങ്ങള്‍, പോഷക ആഹാരങ്ങള്‍, ഊര്‍ജ ഉത്പന്നങ്ങള്‍ എന്നിവയിലും വളര്‍ച്ച കൈവരിക്കാനുള്ള തന്ത്രങ്ങളാണ് ടാറ്റ കൈക്കൊള്ളുന്നത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില : 910 രൂപ
നിലവില്‍ : 787 രൂപ

Stock Recommendation by Motilal Oswal Investment Services

(Equity investing is subject to market risk. Always do your own research before Investing)

Tags:    

Similar News