സർക്കാർ പച്ചതേങ്ങ യുടെ സംഭരണം തുടങ്ങി

തേങ്ങ വില കുറഞ്ഞു നിൽക്കുന്ന മൂന്ന് ജില്ലകളിൽ നിന്നാണ് സംഭരണം.

Update:2021-08-11 19:28 IST

മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സർക്കാർ സ്ഥാപനമായ കേരഫെഡിൻെറ നേതൃ ത്വത്തിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.

കൃഷി ഓഫിസർമാർ നൽകുന്ന സർട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിൽ കിലോയ്ക്ക് 32 രൂപയ്ക്കാണു സംഭരിക്കുന്നത്. 3 ജില്ലകളിലും നാളികേരത്തിൻെറ വില കിലോയ്ക്ക് 32 രൂപയിൽ താഴെയായതിനാലാണ് ഇവിടെ മാത്രം സംഭരണം ഏർപ്പെടുത്തിയത്.
വില 32 രൂപയ്ക്കു മുകളിലാകുന്നതുവരെ ഈ ജില്ലകളിൽ സംഭരണം തുടരുമെന്നു കേരഫെഡ് അറിയിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവ സങ്ങളിലാണു സംഭരിക്കുന്നത്. തേങ്ങയുടെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപി ക്കും.
സംഭരണത്തിൻെറ ഉദ്ഘാടനം കേരഫെഡ് ചെയർമാൻ ജെ. വേണുഗോപാലൻ നായർ നിർവഹിച്ചു.


Tags:    

Similar News